---
title: "കീഴരിയൂരില്‍ മാലത്ത് നാരായണന്‍ അനുസ്മരണവും വീട്ടരങ്ങും നടന്നു"
english_title: "Malathu Narayanan Memorial And Veettarangu Held At Keezhariyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/393459/malathu-narayanan-memorial-veettarangu-keezhariyur"
published_at: "2026-11-27T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b09679d4f9b7_yt.jpg"
keywords: ["Keezhariyur", "Malathu Narayanan", "Veettarangu", "Randhal Theatre Village"]
---

# കീഴരിയൂരില്‍ മാലത്ത് നാരായണന്‍ അനുസ്മരണവും വീട്ടരങ്ങും നടന്നു

> **Lead Summary:** കീഴരിയൂര്‍: റാന്തല്‍ തിയേറ്റര്‍ വില്ലേജിന്റെ നേതൃത്വത്തില്‍ മാലത്ത് നാരായണന്‍ അനുസ്മരണവും വീട്ടരങ്ങും കീഴരിയൂരിലെ അണ്ടിച്ചേരിയില്‍ നടന്നു. പ്രശസ്ത സംഗീതകാരന്‍ മേപ്പയൂര്‍ ബാലന്‍ ഉദ്ഘാടനം ചെയ്തു. ഡലീഷ് അധ്യക്ഷത വഹിച്ചു.

## Article Content

കീഴരിയൂര്‍: റാന്തല്‍ തിയേറ്റര്‍ വില്ലേജിന്റെ നേതൃത്വത്തില്‍ മാലത്ത് നാരായണന്‍ അനുസ്മരണവും വീട്ടരങ്ങും കീഴരിയൂരിലെ അണ്ടിച്ചേരിയില്‍ നടന്നു. പ്രശസ്ത സംഗീതകാരന്‍ മേപ്പയൂര്‍ ബാലന്‍ ഉദ്ഘാടനം ചെയ്തു. ഡലീഷ് അധ്യക്ഷത വഹിച്ചു.

സജീവ് കീഴരിയൂര്‍, ലെനീഷ് ബേബി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. ചടങ്ങിന് ശേഷം പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികളും അരങ്ങേറി. മാലത്ത് നാരായണന്റെ സ്മരണകള്‍ പങ്കുവെച്ചുകൊണ്ടുള്ള അനുസ്മരണ പ്രസംഗങ്ങളും വീട്ടരങ്ങിലെ കലാപ്രകടനങ്ങളും പരിപാടിയെ ശ്രദ്ധേയമാക്കി. നിരവധി നാട്ടുകാരും കലാസ്‌നേഹികളും പരിപാടിയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/393459/malathu-narayanan-memorial-veettarangu-keezhariyur)