---
title: "ചാത്തംകണ്ടത്തില്‍ ഫൈനാന്‍സിയേഴ്‌സിന്റെ പുതിയ ശാഖ പേരാമ്പ്രയില്‍ നവംബര്‍ 30 ന് പ്രവര്‍ത്തനമാരംഭിക്കും"
english_title: "Chathamkandathil Financiers New Branch To Open In Perambra On November 30"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/393461/chathamkandathil-financiers-new-branch-perambra-november-30"
published_at: "2026-11-27T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b098c7cd57d0_ty.JPG"
keywords: ["Perambra", "Chathamkandathil Financiers", "Gold Loan", "New Branch", "Inauguration"]
---

# ചാത്തംകണ്ടത്തില്‍ ഫൈനാന്‍സിയേഴ്‌സിന്റെ പുതിയ ശാഖ പേരാമ്പ്രയില്‍ നവംബര്‍ 30 ന് പ്രവര്‍ത്തനമാരംഭിക്കും

> **Lead Summary:** പേരാമ്പ്ര: സ്വര്‍ണ്ണ പണയ വായ്പാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച ചാത്തംകണ്ടത്തില്‍ ഫൈനാന്‍സിയേഴ്‌സിന്റെ 17-ാമത്തെ ശാഖ പേരാമ്പ്രയില്‍ നവംബര്‍ 30 തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടനത്തോടെ തുറന്ന് പ്രവര്‍ത്തനമാരംഭിക്കും.

## Article Content

പേരാമ്പ്ര: സ്വര്‍ണ്ണ പണയ വായ്പാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച ചാത്തംകണ്ടത്തില്‍ ഫൈനാന്‍സിയേഴ്‌സിന്റെ 17-ാമത്തെ ശാഖ പേരാമ്പ്രയില്‍ നവംബര്‍ 30 തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടനത്തോടെ തുറന്ന് പ്രവര്‍ത്തനമാരംഭിക്കും.

ഫെഡറല്‍ ബാങ്കിന് മുന്‍വശം, കുട്ടമ്പത്ത് ബില്‍ഡിംഗിലാണ് പുതിയ ശാഖ പ്രവര്‍ത്തനം ആരംഭിക്കുന്നത്. സ്വര്‍ണ്ണത്തിന്റെ വിലയോളം വായ്പ നല്‍കുന്ന ഏക സ്ഥാപനം എന്നതാണ് ചാത്തംകണ്ടത്തില്‍ ഫിനാന്‍സിയേഴ്‌സിന്റെ പ്രത്യേകത.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വടക്കണ്ടി, കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റ് ബാപ്പു ഹാജി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക വിനോദ്, പേരാമ്പ്ര കെ.വി.വി.ഇ.എസ് പ്രസിഡന്റ് സുരേഷ് ബാബു, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റലംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിജി ഷിജു എന്നിവര്‍ പങ്കെടുക്കും.

ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നവരില്‍ നിന്നും 5 ഭാഗ്യശാലികളെ തിരഞ്ഞെടുത്ത് സ്വര്‍ണ്ണ നാണയം സമ്മാനം നല്‍കും. നറുക്കെടുപ്പിനായി സ്ഥലത്തുണ്ടെങ്കില്‍ മാത്രമേ അര്‍ഹത ഉണ്ടാവുകയുള്ളൂ. ഇതോടൊപ്പമുള്ള സമ്മാനക്കൂപ്പണ്‍ പൂരിപ്പിച്ച് ചാത്തംകണ്ടത്തില്‍ ഫിനാന്‍സിയേഴ്‌സില്‍ സ്ഥാപിച്ചിരിക്കുന്ന ബോക്‌സില്‍ നിക്ഷേപിക്കണം. 7559 049979, 8943941664.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/393461/chathamkandathil-financiers-new-branch-perambra-november-30)