---
title: "പി.വി സുധന്‍ ചരമവാര്‍ഷികദിനം സമുചിതമായി ആചരിച്ചു"
english_title: "PV Sudhan Memorial Observed By Ration Dealers Association"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/393543/pv-sudhan-memorial-ration-dealers-association"
published_at: "2026-11-28T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a6af0e8cd7_sudan.jpg"
keywords: ["PV Sudhan", "Ration Dealers Association", "Memorial", "AKRRDA"]
---

# പി.വി സുധന്‍ ചരമവാര്‍ഷികദിനം സമുചിതമായി ആചരിച്ചു

> **Lead Summary:** പേരാമ്പ്ര: ഓള്‍ കേരള റീറ്റെയ്ല്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ താലൂക്ക് ഭാരവാഹിയും റേഷന്‍ സംരക്ഷണ സമിതിയുടെ പ്രസിഡണ്ടുമായിരുന്ന പി വി സുധന്റെ മൂന്നാം ചരമവാര്‍ഷികദിനം എ.കെ.ആര്‍.ആര്‍.ഡി.എ സമുചിതമായി ആചരിച്ചു.

## Article Content

പേരാമ്പ്ര: ഓള്‍ കേരള റീറ്റെയ്ല്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ താലൂക്ക് ഭാരവാഹിയും റേഷന്‍ സംരക്ഷണ സമിതിയുടെ പ്രസിഡണ്ടുമായിരുന്ന പി വി സുധന്റെ മൂന്നാം ചരമവാര്‍ഷികദിനം എ.കെ.ആര്‍.ആര്‍.ഡി.എ സമുചിതമായി ആചരിച്ചു.

കൊയിലാണ്ടി റേഷൻഡിലേഴ്സ് ഓഫീസിൽ നടന്ന അനുസ്മരണ സമ്മേളനം കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.പി അഷറഫ് ഉദ്ഘാടനം ചെയ്തു. ശശിധരന്‍ മങ്കര അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് ഇ ശ്രീജന്‍ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ട്രഷറര്‍ കെ.കെ പരീത് സുധന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

ടി സുഗതന്‍, യു ഷിബു, വി.പി നാരായണന്‍, എ ശിവശങ്കരന്‍, സുരേഷ് മനോത്ത്, കെ ജനാര്‍ദ്ദനന്‍, മിനി പ്രസാദ്, പി വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. റേഷന്‍ രംഗത്തെ പി.വി സുധന്റെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളും സംഘടനാ പ്രവര്‍ത്തനത്തിനു നല്‍കിയ സംഭാവനകളും പ്രഭാഷകര്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ സംഘടന എന്നും മുന്നില്‍ നില്‍ക്കുമെന്നും സമ്മേളനം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/393543/pv-sudhan-memorial-ration-dealers-association)