---
title: "പേരാമ്പ്ര താലൂക്ക് ആശുപത്രിക്കായി വീല്‍ചെയറുകള്‍ കൈമാറി"
english_title: "Wheelchairs Handed Over To Perambra Govt Taluk Hospital"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/393554/wheelchairs-handed-over-perambra-taluk-hospital"
published_at: "2026-11-28T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a7ecfc809b_gtyr.jpg"
keywords: ["Perambra", "Rotary", "Wheelchair", "Taluk Hospital", "Fathima Thahliya"]
---

# പേരാമ്പ്ര താലൂക്ക് ആശുപത്രിക്കായി വീല്‍ചെയറുകള്‍ കൈമാറി

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര റൊട്ടറിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിക്കായി വീല്‍ചെയറുകള്‍ കൈമാറി. വൈ.എം റഷീദ് ആശുപത്രിക്കായി നല്‍കിയ വീല്‍ചെയറുകള്‍ എംഎല്‍എ ഫാത്തിമ തഹിലിയക്ക് കൈമാറി.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര റൊട്ടറിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിക്കായി വീല്‍ചെയറുകള്‍ കൈമാറി. വൈ.എം റഷീദ് ആശുപത്രിക്കായി നല്‍കിയ വീല്‍ചെയറുകള്‍ എംഎല്‍എ ഫാത്തിമ തഹിലിയക്ക് കൈമാറി.

ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക വിനോദ്, റൊട്ടറി സെക്രട്ടറി സതീഷ് നീലാംബരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഹീദ പാറയില്‍, ബ്ലോക്ക് മെമ്പര്‍ രാജന്‍ മരുതേരി, മെഡിക്കല്‍ ഓഫീസര്‍ ഡോ. വിഭ, കെ.വി അഭിലാഷ്, അജിത്ത് എന്നിവര്‍ സംസാരിച്ചു.

ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക്, പ്രത്യേകിച്ച് ചലനശേഷി കുറഞ്ഞവര്‍ക്കും പ്രായമായവര്‍ക്കും വീല്‍ചെയറുകള്‍ ഏറെ സഹായകരമാകുമെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഇത്തരം സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് റൊട്ടറി ഭാരവാഹികള്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/393554/wheelchairs-handed-over-perambra-taluk-hospital)