---
title: "ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപ സമാഹരണ സംഗമം സംഘടിപ്പിച്ചു"
english_title: "Chakittapara Service Cooperative Bank Deposit Mobilization Meet"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/393558/chakittapara-service-cooperative-bank-deposit-mobilization"
published_at: "2026-11-28T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a84976f41a_kerala-vyapari-vyavasayi-samithi-district-conference-perambra.JPG"
keywords: ["Chakittapara", "Service Cooperative Bank", "Deposit Mobilization", "KK Hanifa"]
---

# ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപ സമാഹരണ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **ചക്കിട്ടപാറ: **ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്കില്‍ പ്രത്യേക നിക്ഷേപ സമാഹരണ സംഗമം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം കെ.കെ. ഹനീഫ നിര്‍വ്വഹിച്ചു.

## Article Content

**ചക്കിട്ടപാറ: **ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്കില്‍ പ്രത്യേക നിക്ഷേപ സമാഹരണ സംഗമം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം കെ.കെ. ഹനീഫ നിര്‍വ്വഹിച്ചു.

ബാങ്ക് പ്രസിഡന്റ് പി.പി. രഘുനാഥ് അധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ അഭിലാഷ് കെ.എം. ആദ്യ നിക്ഷേപം സ്വീകരിച്ചു.

ലിങ്കേജ് വായ്പ വിതരണ ഉദ്ഘാടനം പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കോടേരി മൊയ്തു നിര്‍വ്വഹിച്ചു. സെക്രട്ടറിഎസ്.പി. ജനാര്‍ദ്ദനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ വി.ആദിത്ത്, അനില്‍, മുതിര്‍ന്ന സഹകാരി അബ്രഹാം കടുകന്‍മാക്കല്‍, കേര കേസരി അവാര്‍ഡ് ജേതാവ് സേവ്യര്‍ കാര്യാവില്‍ എന്നിവരെ ചടങ്ങില്‍ വെച്ച് ആദരിച്ചു.

കെ. സുനില്‍, സ്‌പെഷ്യല്‍ സെയില്‍ ഓഫീസര്‍ പി.ശുഭ, യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ എസ്.സി.സതി , പി.സി. സുരാജന്‍, ജോസ് ചെറുവള്ളില്‍, ബാബു പള്ളിക്കൂടം, വി.കെ.വത്സ, ബേബി കാപ്പുകാട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.കെ. നൗഷാദ് സ്വാഗതം പറഞ്ഞ ചടങ്ങിന് പി.എം. ജോസഫ് നന്ദിയും പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/393558/chakittapara-service-cooperative-bank-deposit-mobilization)