---
title: "പുളിക്കൂല്‍ ബാബുരാജിന്റെ നിര്യാണത്തില്‍ അനുശോചിച്ചു"
english_title: "Condolence Meeting Held For Pulikkool Baburaj At Meppayur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/393578/pulikkool-baburaj-condolence-meeting-meppayur"
published_at: "2026-11-28T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a9b54afcc6_rty.jpg"
keywords: ["Pulikkool Baburaj", "Meppayur", "Condolence Meeting", "BJP"]
---

# പുളിക്കൂല്‍ ബാബുരാജിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

> **Lead Summary:** മേപ്പയ്യൂര്‍: ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മിറ്റി അംഗവും, സാംസ്‌കാരിക ജീവകാരുണ്യ മേഖലയിലെ നിറ സാന്നിധ്യവും ട്രേഡ് യൂണിയന്‍ നേതാവുമായിരുന്ന പുളിക്കൂല്‍ ബാബുരാജിന്റെ അകാല വേര്‍പാടില്‍ മേപ്പയ്യൂര്‍ മഠത്തും ഭാഗത്ത് സര്‍വകക്ഷി അനുശോചന യോഗം ചേര്‍ന്നു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് അംഗം പ്രസന്നകുമാരി ചൂരപ്പറ്റ അധ്യക്ഷത വഹിച്ചു.

## Article Content

മേപ്പയ്യൂര്‍: ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മിറ്റി അംഗവും, സാംസ്‌കാരിക ജീവകാരുണ്യ മേഖലയിലെ നിറ സാന്നിധ്യവും ട്രേഡ് യൂണിയന്‍ നേതാവുമായിരുന്ന പുളിക്കൂല്‍ ബാബുരാജിന്റെ അകാല വേര്‍പാടില്‍ മേപ്പയ്യൂര്‍ മഠത്തും ഭാഗത്ത് സര്‍വകക്ഷി അനുശോചന യോഗം ചേര്‍ന്നു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് അംഗം പ്രസന്നകുമാരി ചൂരപ്പറ്റ അധ്യക്ഷത വഹിച്ചു.

കെ.കെ രജീഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ബി.ജെ.പി നോര്‍ത്ത് ജില്ലാ പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന്‍, മേഖല ജനറല്‍ സെക്രട്ടറി എം മോഹനന്‍, ശ്രീനിലയം വിജയന്‍, കെ.ടി രാജന്‍, നിഷാദ് പൊന്നംകണ്ടി, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, മുജീബ് കോമത്ത്, കെ.പി രാമചന്ദ്രന്‍, ബാബു കൊളക്കണ്ടി, സന്തോഷ് കാളിയത്ത്, ശിവദാസ് ശിവപുരി, രാമദാസ് മണലേരി, മോഹനന്‍ ചാലിക്കര, എന്‍. ഹരിദാസ്, മധു പുഴയരികത്ത്, രതീഷ് അമൃതപുരി എന്നിവര്‍ സംസാരിച്ചു.

ബാബുരാജിന്റെ പൊതുപ്രവര്‍ത്തന രംഗത്തെ സംഭാവനകളും സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യവും പ്രഭാഷകര്‍ അനുസ്മരിച്ചു. എല്ലാ വിഭാഗം ജനങ്ങളോടും സൗഹൃദം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു അദ്ദേഹമെന്നും യോഗം ഓര്‍മ്മിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/393578/pulikkool-baburaj-condolence-meeting-meppayur)