---
title: "നിക്ഷേപ സമാഹരണം സംഘടിപ്പിച്ചു"
english_title: "Deposit Mobilization Camp Organized At Chakittapara Service Cooperative Bank"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/393603/deposit-mobilization-camp-chakittapara-service-cooperative-bank"
published_at: "2026-11-28T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0ad1bd6af77_tyr.jpg"
keywords: ["Chakittapara", "Service Cooperative Bank", "Deposit Mobilization", "KK Haneef", "Cooperative"]
---

# നിക്ഷേപ സമാഹരണം സംഘടിപ്പിച്ചു

> **Lead Summary:** ചക്കിട്ടപാറ: ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്കില്‍ പ്രത്യേക നിക്ഷേപ സമാഹരണ സംഗമം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.കെ ഹനീഫ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

## Article Content

ചക്കിട്ടപാറ: ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്കില്‍ പ്രത്യേക നിക്ഷേപ സമാഹരണ സംഗമം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.കെ ഹനീഫ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ബാങ്ക് പ്രസിഡന്റ് പി.പി രഘുനാഥ് അധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.എം അഭിലാഷ് ആദ്യ നിക്ഷേപം സ്വീകരിച്ചു. ലിങ്കേജ് വായ്പ വിതരണ ഉദ്ഘാടനം പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കോടേരി മൊയ്തു നിര്‍വ്വഹിച്ചു.

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ സ്വര്‍ണ മെഡല്‍ നേടിയ ആദിത്ത് വി അനില്‍, മുതിര്‍ന്ന സഹകാരി അബ്രഹാം കടുകന്‍മാക്കല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സെക്രട്ടറി എസ്.പി ജനാര്‍ദ്ദനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കെ സുനില്‍, സ്‌പെഷ്യല്‍ സെയില്‍ ഓഫീസര്‍ പി ശുഭ, യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ എസ്.സി സതി, പി.സി സുരാജന്‍, ജോസ് ചെറുവള്ളില്‍, ബാബു പള്ളിക്കൂടം, വി.കെ വത്സ തുടങ്ങിയവര്‍ സംസാരിച്ചു. കെ.കെ നൗഷാദ് സ്വാഗതവും പി.എം ജോസഫ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/393603/deposit-mobilization-camp-chakittapara-service-cooperative-bank)