---
title: "പശു കിടാക്കളെ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി"
english_title: "Calf Distribution Begins At Koothali Grama Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/393606/calf-distribution-begins-koothali-grama-panchayat"
published_at: "2026-11-28T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0ad6b05affb_rytt.jpg"
keywords: ["Koothali", "Calf Distribution", "Janakeeyaasoothranam", "Grama Panchayat", "Dairy"]
---

# പശു കിടാക്കളെ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി

> **Lead Summary:** കൂത്താളി: കൂത്താളി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2026-27 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പശുകിടാങ്ങളെ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി.

## Article Content

കൂത്താളി: കൂത്താളി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2026-27 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പശുകിടാങ്ങളെ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി.

കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ തണ്ടോറ കിടാവിനെ പദ്ധതിയിലെ ഗുണഭോക്താവായ ആസ്യക്ക് നല്‍കിക്കൊണ്ട് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റഹീന അറയില്‍ അധ്യക്ഷത വഹിച്ചു.

വെറ്ററിനറി സര്‍ജന്‍ ഡോ. എ.പി ഹരികേഷ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.ടി സത്യന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ പ്രഭാകരന്‍, മെമ്പര്‍ എ.സി ബിജു, വാര്‍ഡ് കണ്‍വീനര്‍ കെ.സി സലാം എന്നിവര്‍ സംസാരിച്ചു.

ഗുണഭോക്താക്കള്‍ക്ക് കിടാക്കളെ ശാസ്ത്രീയമായി പരിപാലിക്കുന്നതിനെക്കുറിച്ചും ക്ഷീരമേഖലയിലെ സാധ്യതകളെക്കുറിച്ചും ചടങ്ങില്‍ വിശദീകരിച്ചു. പഞ്ചായത്തിലെ കൂടുതല്‍ കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/393606/calf-distribution-begins-koothali-grama-panchayat)