---
title: "ഭരണഘടനാ ധാര്‍മികതയും രാജ്യവും: പേരാമ്പ്രയില്‍ തുറന്ന ചര്‍ച്ച സംഘടിപ്പിച്ചു"
english_title: "Open Discussion On Constitutional Morality And Nation Held At Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/393613/constitutional-morality-nation-open-discussion-perambra"
published_at: "2026-11-28T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0ae3430ed8d_erty.jpg"
keywords: ["Kerala Sasthra Sahithya Parishad", "Constitutional Morality", "Perambra", "Open Discussion", "Samskarikolsavam"]
---

# ഭരണഘടനാ ധാര്‍മികതയും രാജ്യവും: പേരാമ്പ്രയില്‍ തുറന്ന ചര്‍ച്ച സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര: **കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായുള്ള ജനസംവാദ പരിപാടിയെന്ന നിലയില്‍ 'ഭരണഘടനാ ധാര്‍മികതയും രാജ്യവും' എന്ന വിഷയത്തില്‍ പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഒരു തുറന്ന ചര്‍ച്ച സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായുള്ള ജനസംവാദ പരിപാടിയെന്ന നിലയില്‍ 'ഭരണഘടനാ ധാര്‍മികതയും രാജ്യവും' എന്ന വിഷയത്തില്‍ പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഒരു തുറന്ന ചര്‍ച്ച സംഘടിപ്പിച്ചു.

ചര്‍ച്ചകള്‍ക്ക് ഡോ. കെ.കെ. ഹനീഫ, അഡ്വ. കെ.കെ രാജന്‍, അഡ്വ. രാജീവന്‍ മല്ലിശ്ശേരി, അഡ്വ. സി.കെ. വിനോദ്, പി.എം ഗീത, പ്രേമന്‍ പാമ്പിരികുന്ന്, ടി. ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പി.കെ. ബാലകൃഷ്ണന്‍ മോഡറേറ്ററായി. പരിപാടിയില്‍ സ്വാഗതസംഘം കണ്‍വീനര്‍ ടി. ബാലകൃഷ്ണന്‍ സ്വാഗതവും പ്രസീത നന്ദിയും പറഞ്ഞു.

ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവും സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ എത്രത്തോളം പ്രസക്തമാണെന്നതു സംബന്ധിച്ച് ചര്‍ച്ചയില്‍ വിശദമായ അഭിപ്രായ പ്രകടനങ്ങള്‍ ഉണ്ടായി. പൊതുജനങ്ങള്‍ക്ക് തുറന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ പങ്കുവെക്കാന്‍ അവസരം ലഭിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/393613/constitutional-morality-nation-open-discussion-perambra)