---
title: "പാലിയേറ്റീവ് ഗ്രിഡ് വളണ്ടിയര്‍മാര്‍ക്കുള്ള ത്രിദിന പരിശീലന പരിപാടിക്ക് തുടക്കമായി"
english_title: "Three Day Training Begins For Palliative Grid Volunteers At Velom"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/393616/three-day-training-palliative-grid-volunteers-velom"
published_at: "2026-11-28T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0ae7872a5d6_ryi.jpg"
keywords: ["Velom", "Palliative Care", "Volunteer Training", "Grama Panchayat", "Poolakkool"]
---

# പാലിയേറ്റീവ് ഗ്രിഡ് വളണ്ടിയര്‍മാര്‍ക്കുള്ള ത്രിദിന പരിശീലന പരിപാടിക്ക് തുടക്കമായി

> **Lead Summary:** വേളം: വേളം ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2026-2027 ല്‍ ഉള്‍പ്പെടുത്തി പാലിയേറ്റീവ് ഗ്രിഡ് വളണ്ടിയര്‍മാര്‍ക്കുള്ള ത്രിദിന പരിശീലന പരിപാടി പൂളക്കൂല്‍ കമ്മ്യൂണിറ്റി ഹാളില്‍ തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സി മുജീബ് റഹ്‌മാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഠത്തില്‍ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.

## Article Content

വേളം: വേളം ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2026-2027 ല്‍ ഉള്‍പ്പെടുത്തി പാലിയേറ്റീവ് ഗ്രിഡ് വളണ്ടിയര്‍മാര്‍ക്കുള്ള ത്രിദിന പരിശീലന പരിപാടി പൂളക്കൂല്‍ കമ്മ്യൂണിറ്റി ഹാളില്‍ തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സി മുജീബ് റഹ്‌മാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഠത്തില്‍ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.

വേളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.കെ റഹീസ് പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് ലീല ആര്യന്‍ കാവില്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ ബഷീര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കുഞ്ഞായിശ കുനിങ്ങാരത്ത്, വാര്‍ഡ് അംഗം കെ.കെ സുരേഷ്, പഞ്ചായത്ത് പാലിയേറ്റീവ് വര്‍ക്കിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.പി കാസിം എന്നിവര്‍ സംസാരിച്ചു.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഡോ. അഭിരാമി സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിറാജ് എന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പാലിയേറ്റീവ് കെയര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ എം.ജി പ്രവീണ്‍, സെക്കണ്ടറി പാലിയേറ്റീവ് നഴ്‌സ് നീതു, ഫിസിയോ തെറാപ്പിസ്റ്റ് റഹീന, വേളം കമ്മ്യൂണിറ്റി നഴ്‌സ് സീമ എന്നിവര്‍ ക്ലാസ് നയിച്ചു. ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നായി പാലിയേറ്റീവ് ഗ്രിഡില്‍ രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/393616/three-day-training-palliative-grid-volunteers-velom)