---
title: "മരക്കാടി തോട്ടിലെ വെള്ളത്തിന് വീണ്ടും നിറം മാറി"
english_title: "Water In Marakkadi Stream At Perambra Changes Colour Again"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/393622/marakkadi-stream-water-colour-changes-again-perambra"
published_at: "2026-11-28T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0b05f7bf3a3_ghj.jpg"
keywords: ["Perambra", "Marakkadi Stream", "Water Colour", "Pollution", "Health Department"]
---

# മരക്കാടി തോട്ടിലെ വെള്ളത്തിന് വീണ്ടും നിറം മാറി

> **Lead Summary:** പേരാമ്പ്ര: മരക്കാടി തോട്ടിലെ വെള്ളത്തിന് നിറം മാറി. ഇന്ന് വൈകിട്ട് 4.30 ഓടെയാണ് സംഭവം. തോട്ടിലെ വെള്ളം പെട്ടെന്ന് പാല്‍ നിറമായി മാറുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറോളം വെള്ളം അങ്ങനെ തന്നെ ഒഴുകി. പേരാമ്പ്ര മാര്‍ക്കറ്റിന് സമീപമുള്ള ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന് സമീപം കലുങ്കിനുള്ളിലെ ഓടയില്‍ നിന്നും ഒഴുകി വന്ന വെള്ളമാണ് പാല്‍ നിറത്തില്‍ കണ്ടത്.

## Article Content

പേരാമ്പ്ര: മരക്കാടി തോട്ടിലെ വെള്ളത്തിന് നിറം മാറി. ഇന്ന് വൈകിട്ട് 4.30 ഓടെയാണ് സംഭവം. തോട്ടിലെ വെള്ളം പെട്ടെന്ന് പാല്‍ നിറമായി മാറുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറോളം വെള്ളം അങ്ങനെ തന്നെ ഒഴുകി. പേരാമ്പ്ര മാര്‍ക്കറ്റിന് സമീപമുള്ള ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന് സമീപം കലുങ്കിനുള്ളിലെ ഓടയില്‍ നിന്നും ഒഴുകി വന്ന വെള്ളമാണ് പാല്‍ നിറത്തില്‍ കണ്ടത്.

റോഡിന് അപ്പുറമുള്ള തോട്ടിലെ വെള്ളത്തിന് നിറത്തില്‍ യാതൊരു വ്യത്യാസവും ഉണ്ടായിട്ടില്ല. ഒരു മണിക്കൂറോളം നിറത്തില്‍ കണ്ട ശേഷം വെള്ളം ക്രമേണ പഴയ രീതിയില്‍ ആവുകയും ചെയ്തു. തോട്ടിന് സമീപമുള്ള ഏതെങ്കിലും കടകളില്‍ നിന്നോ ഉപയോഗിച്ച വസ്തുക്കളുടെ അവശിഷ്ടം വെള്ളത്തില്‍ കലര്‍ന്നതാകാം നിറവ്യത്യാസത്തിന് കാരണം എന്ന് കരുതുന്നു.

ഇത് മൂന്നാം തവണയാണ് ഇങ്ങനെ സംഭവിക്കുന്നത്. രണ്ട് മാസം മുന്‍പ് കറുപ്പ് നിറത്തിലും കഴിഞ്ഞ മാസം ചുവപ്പ് നിറത്തിലുമായിരുന്നു തോട്ടിലെ വെള്ളത്തിന് നിറം മാറിയത്. മൂന്നു തവണയും ഏകദേശം ഒരു മണിക്കൂറോളം മാത്രമാണ് നിറവ്യത്യാസം കണ്ടത്. സംഭവം കണ്ട് ഉടനെ നാട്ടുകാര്‍ ആരോഗ്യ വകുപ്പില്‍ വിവരം അറിയിച്ചെങ്കിലും പരിശോധിക്കാനും വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിക്കാനും ആരും തയ്യാറായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

ആവര്‍ത്തിക്കുന്ന സംഭവത്തില്‍ നാട്ടുകാര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കി. തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നതാരാണെന്ന് കണ്ടെത്തി കര്‍ശന നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആരോഗ്യ വകുപ്പും പഞ്ചായത്തും അടിയന്തരമായി ഇടപെട്ട് വെള്ളം പരിശോധിച്ച് കാരണം കണ്ടെത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/393622/marakkadi-stream-water-colour-changes-again-perambra)