---
title: "ഏ ജി കെ നായര്‍ ഫൗണ്ടേഷന്‍ ഗോശാലക്കല്‍ സുലോചന നായരുടെ നിര്യാണത്തില്‍ അനുശോചിച്ചു "
english_title: "AGK Nair Foundation condoles on the death of Goshalakkal Sulochana Nair"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/39368/agk-nair-foundation-condoles-on-the-death-of-goshalakkal-sulochana-nair"
published_at: "2022-04-26T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62678d20c9ab1_SULOCHANA NAIR1.jpg"
keywords: []
---

# ഏ ജി കെ നായര്‍ ഫൗണ്ടേഷന്‍ ഗോശാലക്കല്‍ സുലോചന നായരുടെ നിര്യാണത്തില്‍ അനുശോചിച്ചു 

> **Lead Summary:** **പേരാമ്പ്ര** : പേരാമ്പ്ര ഗോശാലക്കല്‍ ഏ.ജി.കെ നായരുടെ പത്‌നി സുലോചന നായരുടെ നിര്യാണത്തില്‍ ഏ ജി കെ നായര്‍ ഫൗണ്ടേഷന്‍ അനുശോചിച്ചു.

## Article Content

**പേരാമ്പ്ര** : പേരാമ്പ്ര ഗോശാലക്കല്‍ ഏ.ജി.കെ നായരുടെ പത്‌നി സുലോചന നായരുടെ നിര്യാണത്തില്‍ ഏ ജി കെ നായര്‍ ഫൗണ്ടേഷന്‍ അനുശോചിച്ചു.

ഏ ജി കെ നായര്‍ ഫൗണ്ടേഷന്‍ രക്ഷാധികാരിയും പേരാമ്പ്രയിലെ മുന്‍കാല നാടുവാഴി കുടുംബവുമായ ഗോശാലക്കല്‍ തറവാട്ടിലെ മുതിര്‍ന്ന അംഗം ദിവംഗതനായ ഏ.ജി.കെ. നായരുടെ പത്‌നി സുലോചന നായരുടെ നിര്യാണത്തില്‍ ഏ ജി കെ നായര്‍ ഫൗണ്ടേഷന്‍ അനുശോചന യോഗം ചേര്‍ന്നു.

പേരാമ്പ്രയില്‍ മഹിളാ സമാജം, പെണ്‍കുട്ടികള്‍ക്ക് മാത്രമായി സ്‌ക്കൂള്‍, നൃത്തവിദ്യാലയം, തൊഴില്‍ പരിശീലന കേന്ദ്രം മുതലായ സ്ത്രീ ശാക്തീകരണ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ച സുലോചന നായരുടെ സേവനങ്ങള്‍ യോഗം അനുസ്മരിച്ചു.

വൈസ് പ്രസിഡന്റ് .ഏ.കെ. കരുണാകരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഡോ. പീയൂഷ് എം. നമ്പൂതിരിപ്പാട്, ജനറല്‍ സെക്രറി ഏ.കെ. തറുവയി ഹാജി, അഡ്വക്കേറ്റ് രാജീവന്‍ മല്ലിശ്ശേരി, വി.എസ്. രമണന്‍, ഷാജു മാസ്റ്റേഴ്‌സ്, കെ.എം. ബാലകൃഷ്ണന്‍, ലൗലി കുഞ്ഞിക്കേളു നായര്‍, ഉദയ ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ അനുസ്മരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/39368/agk-nair-foundation-condoles-on-the-death-of-goshalakkal-sulochana-nair)