---
title: "ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പേരാമ്പ്രയില്‍ ജില്ലാതല കിസാന്‍ മേള"
english_title: "District level Kisan Mela at Perambalur as part of Azadi Ka Amrit Mahotsav"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/39464/district-level-kisan-mela-at-perambalur-as-part-of-azadi-ka-amrit-mahotsav"
published_at: "2022-04-26T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6268d8418ffe1_ASADI11.JPG"
keywords: []
---

# ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പേരാമ്പ്രയില്‍ ജില്ലാതല കിസാന്‍ മേള

> **Lead Summary:** **പേരാമ്പ്ര **: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന കിസാന്‍ ഭാഗിദാരി പ്രാഥമികതാ ഹമാരി കാമ്പയിനിന്റെ ഭാഗമായി കോഴിക്കോട് ആത്മയുടെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ ജില്ലാതല കിസാന്‍ മേള നടത്തി.

## Article Content

**പേരാമ്പ്ര **: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന കിസാന്‍ ഭാഗിദാരി പ്രാഥമികതാ ഹമാരി കാമ്പയിനിന്റെ ഭാഗമായി കോഴിക്കോട് ആത്മയുടെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ ജില്ലാതല കിസാന്‍ മേള നടത്തി.

പേരാമ്പ്ര വി.വി. ദക്ഷിണാമൂര്‍ത്തി ഹാളില്‍ നടന്ന പരിപാടി പേരാമ്പ്ര നിയോജകമണ്ഡലം എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു അധ്യക്ഷത വഹിച്ചു.

രാജ്യം സ്വതന്ത്രമായതിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ഭാരത സര്‍ക്കാര്‍ ആസാദി കാ അമൃത് മഹോത്സവം കൊണ്ടാടുന്നത്.

കാര്‍ഷിക മേഖലക്ക് പുത്തനുണര്‍വേകാനും കര്‍ഷകരുടെ വരുമാന വര്‍ധനക്കായും കേന്ദ്ര - കേരള സര്‍ക്കാരുകള്‍ ആവിഷ്‌കരിച്ച ആത്മ വഴിയും കൃഷി വകുപ്പ് വഴിയും നടപ്പിലാക്കുന്ന വിവരസാങ്കേതികവിദ്യകളും വിവിധ പദ്ധതികളും കര്‍ഷകരിലേക്ക് എത്തിക്കുകയെന്ന ഉദ്ദേശത്തോടെയാണ് കിസാന്‍ മേള സംഘടിപ്പിക്കുന്നത്.

ചടങ്ങില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മികച്ച കര്‍ഷകരെ ആദരിച്ചു.

കേന്ദ്ര - സംസ്ഥാന കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വിവിധ പദ്ധതികളുടെ വിശദീകരണം ആത്മ സ്റ്റേറ്റ് കോ - ഓര്‍ഡിനേറ്റര്‍ ഡോ. ആശാ കാമ്പുറത്ത് നടത്തി. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എന്‍. ശാരദ, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി, കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. സജീവന്‍, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര, പേരാമ്പ്ര ഗ്രാമ പഞ്ചായത്തംഗങ്ങളായ വിനോദന്‍ തിരുവോത്ത്, ജോന, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ശശി പൊന്നണ, കോഴിക്കോട് ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ. കെ. രമാദേവി, ഫിഷറീസ് വകുപ്പ് ഡെപ്പ്യൂട്ടി ഡയറക്ടര്‍ പി.കെ. രഞ്ജിനി, പേരാമ്പ്ര ബ്ലോക്ക് ബിഎഫ്എസി ചെയര്‍മാന്‍ സുരേന്ദ്രന്‍ പാലേരി എന്നിവര്‍ സംസാരിച്ചു.

കോഴിക്കോട് ആത്മ പ്രൊജക്ട് ഡയറക്ടര്‍ പി.ആര്‍. രമാദേവി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പേരാമ്പ്ര കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍. ബിന്ദു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/39464/district-level-kisan-mela-at-perambalur-as-part-of-azadi-ka-amrit-mahotsav)