കൂത്താളി: വിളയാട്ടുകണ്ടി മഹാത്മജി ഗ്രന്ഥാലയം മതസൗഹാര്‍ദ്ദ ഇഫ്ത്താര്‍ വിരുന്നും ഉന്നത വിജയികളുടെ അനുമോദനവും നടത്തി.
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ഇഫ്ത്താര്‍ സംഗമവും കൂത്താളി പഞ്ചായത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ എല്‍എസ്എസ് നേടിയ സ്കൂളിനേയും എല്‍എസ്എസ് വിജയികളെ അനുമോദിക്കുകയും ചെയ്തു.
മഹാത്യാഗത്തിന്റെ ഓര്മ പുതുക്കാന്‍ ഒരു പെരുന്നാള്‍ കൂടി വന്നടുക്കുമ്പോള്‍ മഹാത്മജി ഗ്രന്ഥാലയം സ്നേഹത്തിന്റെ പാതയാണ് ഒരുക്കിയത്.
ഭാരത് സ്കൗട്ട് & ഗൈഡ്സ് സ്റ്റേറ്റ് കമ്മീഷണറും അധ്യാപക അവാര്‍ഡ് ജേതാവുമായ ബാലചന്ദ്രന് പാറച്ചോട്ടില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മഹാത്മജി ഗ്രന്ഥാലയം പ്രസിഡന്റ് തണ്ടോറ ഉമ്മര്‍ അധ്യഷത വഹിച്ചു.
പെരുവണ്ണാമൂഴി പൊലീസ് സബ്ബ് ഇന്സ്പെക്ട്ര് ആര്.സി. ബിജു മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങില്‍ കൂത്താളി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞമ്മത് പൂളക്കണ്ടി, പി.ആര്. സാവിത്രി, കെ.പി. ഷെനി, കൂത്താളി ഗ്രന്ഥശാല സമിതി കണ്‍വീനര്‍ പി. കൃഷ്ണദാസ്, പേരാമ്പ്ര വെസ്റ്റ് എയുപി സ്ക്കൂള് പ്രധാനധ്യാപിക പി.പി. ശാന്ത, പേരാമ്പ്ര ഈസ്റ്റ് എഎംഎല്‍പിഎസ് പ്രധാനധ്യാപിക സെമീറ, ശ്രീധരന് കാളംകുളം, പി.എം. രാഘവന്, എം. ബാലചന്ദ്രന്, മുഹമ്മദ് പൊറായില്, പി.കെ. മമ്മു, സി.കെ. ബാലകൃഷ്ണന്, കെ.കെ. ഫാത്തിമ, കെ.കെ. ഇബ്രായി, ഇബ്രായി കിഴക്കേടത്ത്, കെ.സി. സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
മഹാത്മജി ഗ്രന്ഥാലയം സെക്രട്ടറി വി. ഗോപി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ലൈബ്രേറിയന്‍ റീജ നന്ദിയും പറഞ്ഞു.
Vilayattukandi Mahatmaji Library hosts religious Iftar dinner and congratulates top winners