---
title: "ഇരിങ്ങത്ത് ഗാന്ധി സദനത്തില്‍ സോഷ്യലിസ്റ്റ് പഠന കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി "
english_title: "Center for Socialist Studies started functioning at Gandhi Sadanam, Iringath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/39666/center-for-socialist-studies-started-functioning-at-gandhi-sadanam-iringath"
published_at: "2022-04-27T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626967b2c3fc8_0000 ATTACH  copy copy.jpg"
keywords: []
---

# ഇരിങ്ങത്ത് ഗാന്ധി സദനത്തില്‍ സോഷ്യലിസ്റ്റ് പഠന കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി 

> **Lead Summary:** **മേപ്പയ്യൂര്‍ : **പേരാമ്പ്ര നിയോജക മണ്ഡലം പ്രവര്‍ത്തന പരിധിയായി രൂപീകരിച്ചിട്ടുള്ള സോഷ്യലിസ്റ്റ് പഠന കേന്ദ്രം ഇരിങ്ങത്ത് ഗാന്ധി സദനത്തില്‍ പ്രമുഖ സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**മേപ്പയ്യൂര്‍ : **പേരാമ്പ്ര നിയോജക മണ്ഡലം പ്രവര്‍ത്തന പരിധിയായി രൂപീകരിച്ചിട്ടുള്ള സോഷ്യലിസ്റ്റ് പഠന കേന്ദ്രം ഇരിങ്ങത്ത് ഗാന്ധി സദനത്തില്‍ പ്രമുഖ സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു.

ഗാന്ധി സദനത്തിന്റെ വളര്‍ച്ചയ്ക്ക് എല്ലാവരുടെയും കൂട്ടായ്മ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ സാന്നിദ്ധ്യം കൊണ്ട് ധന്യമായതും പാവപ്പെട്ടവരുടെയും പിന്നോക്കക്കാരുടെയും വിദ്യാഭ്യാസ പരവും സാംസ്‌കാരിക പരവുമായ ഉന്നമനത്തിന് കേളപ്പജി സ്ഥാപിച്ച ഈ സ്ഥാപനം ചരിത്രത്തിന്റെ ഭാഗമാണ്.

ആയതിനാല്‍ ഇതിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് യോജിച്ച കൂട്ടായ്മകള്‍ ഉയര്‍ന്ന് വരണമെന്നും അദ്ദേഹം പറഞ്ഞു. പഠന കേന്ദ്രം ചെയര്‍മാന്‍ സുനില്‍ ഓടയില്‍ അദ്ധ്യക്ഷനായി.

എല്‍.ജെ.ഡി. ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍.കെ. വത്സന്‍ , കെ.സജീവന്‍, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, ജെ.എന്‍. പ്രേം ഭാസിന്‍, കെ.ജി.രാമനാരായണന്‍, സി.ഡി. പ്രകാശ്, വത്സന്‍ എടക്കോടന്‍ എന്നിവര്‍ സംസാരിച്ചു.

പഠന കേന്ദ്രം കണ്‍വീനര്‍ അഷറഫ് വള്ളോട്ട് സ്വാഗതവും സ്വാഗതസംഘം ചെയര്‍മാന്‍ മധു മാവുള്ളാട്ടില്‍ നന്ദിയും പറഞ്ഞു. 'സോഷ്യലിസത്തിന്റെ പ്രസക്തി ' എന്ന വിഷയത്തില്‍ നടന്ന പഠന ക്ലാസില്‍ പി.ബാലന്‍ പ്രബന്ധം അവതരിപ്പിച്ചു.

പി.സി.സതീഷ് , കെ.വി. വിനീതന്‍, ജി.കെ.ബാബുരാജ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സമൂഹ നോമ്പ് തുറയും മജീഷ് കാരയാടിന്റെ നേതൃത്വത്തില്‍ നാടന്‍ കലാമേളയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/39666/center-for-socialist-studies-started-functioning-at-gandhi-sadanam-iringath)