---
title: "ധനസമാഹരണത്തിനായി ബിരിയാണീ ചലഞ്ച് സംഘടിപ്പിച്ച്  പേരാമ്പ്ര നെസ്റ്റ് "
english_title: "Perambra Nest organizes Biryani Challenge to raise funds"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/39676/perambra-nest-organizes-biryani-challenge-to-raise-funds"
published_at: "2022-04-27T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62697aa25eafd_0000 ATTACH  copy copy.jpg"
keywords: []
---

# ധനസമാഹരണത്തിനായി ബിരിയാണീ ചലഞ്ച് സംഘടിപ്പിച്ച്  പേരാമ്പ്ര നെസ്റ്റ് 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാന്ത്വന പ്രസ്ഥാനമായ നെസ്റ്റ് ബിരിയാണീ ചലഞ്ച് സംഘടിപ്പിക്കുന്നു. മെയ് 23 തിങ്കളാഴ്ചയാണ് നെസ്റ്റിന്റെ സാമ്പത്തിക സമാഹരണത്തിനായി ചലഞ്ച് സംഘടിപ്പിക്കുന്നത്.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാന്ത്വന പ്രസ്ഥാനമായ നെസ്റ്റ് ബിരിയാണീ ചലഞ്ച് സംഘടിപ്പിക്കുന്നു. മെയ് 23 തിങ്കളാഴ്ചയാണ് നെസ്റ്റിന്റെ സാമ്പത്തിക സമാഹരണത്തിനായി ചലഞ്ച് സംഘടിപ്പിക്കുന്നത്.

ഇതോടനുബന്ധിച്ച് മെയ് 1ന് സ്വാഗതസംഘ രപീകരണ യോഗം പേരാമ്പ്ര ലൂണാര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. 2011 ഫിബ്രവരി 19ന് കഥകളി ആചാര്യനായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത സാന്ത്വന പ്രസ്ഥാനമാണ് നെസ്റ്റ്.

'വ്യക്തിത്വ വികസനം സാമൂഹ്യ പ്രവര്‍ത്തിയിലൂടെ', 'വിനോദംജീവകാരു ണ്യ പ്രവര്‍ത്തനത്തിലൂടെ', 'പരിസ്ഥിതി പ്രവര്‍ത്തനം വരും തലമുറയ്ക്കായ് എന്നീ വീക്ഷണങ്ങള്‍ മുന്‍നിര്‍ത്തി കഴിഞ്ഞ പത്തു വര്‍ഷമായി പേരാമ്പ്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ പ്രസ്ഥാനം പരിമിതിക്കുള്ളില്‍ നിന്നു കൊണ്ട് സഹജീവികള്‍ക്ക് പരമാവധി സഹായങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്.

സാമ്പത്തിക പരാധീനം മൂലം പഠനം നിലച്ചുപോയ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങ് ആവാനും മാരകമായ രോഗം പിടിപെട്ട് തകര്‍ന്നുപോയ കുടുംബങ്ങള്‍ക്ക് ആശ്വാസമേകാനും ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/39676/perambra-nest-organizes-biryani-challenge-to-raise-funds)