---
title: "നീന്തല്‍കുള നിര്‍മ്മാണം: പങ്കുചേര്‍ന്നു നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളും"
english_title: "Swimming Pool Construction: Participated by Nochchad Higher Secondary School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/39823/swimming-pool-construction-participated-by-nochchad-higher-secondary-school"
published_at: "2022-04-28T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626a9e4e01b56_0000 ATTACH  copy copy.jpg"
keywords: []
---

# നീന്തല്‍കുള നിര്‍മ്മാണം: പങ്കുചേര്‍ന്നു നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളും

> **Lead Summary:** ** പേരാമ്പ്ര: **നൊച്ചാട് പഞ്ചായത്തിലെ വെള്ളിയൂര്‍ ചെമ്പോളിതാഴെ വയലില്‍ നിര്‍മിക്കുന്ന നീന്തല്‍ കുളത്തിന്റെ സ്ഥലം വാങ്ങുന്ന പ്രവര്‍ത്തനത്തിന് വേണ്ടി നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്റ്റാഫ് അസോസിയേഷന്‍ അന്‍പതിനായിരം രൂപ കൈമാറി.

## Article Content

** പേരാമ്പ്ര: **നൊച്ചാട് പഞ്ചായത്തിലെ വെള്ളിയൂര്‍ ചെമ്പോളിതാഴെ വയലില്‍ നിര്‍മിക്കുന്ന നീന്തല്‍ കുളത്തിന്റെ സ്ഥലം വാങ്ങുന്ന പ്രവര്‍ത്തനത്തിന് വേണ്ടി നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്റ്റാഫ് അസോസിയേഷന്‍ അന്‍പതിനായിരം രൂപ കൈമാറി.

എം.എല്‍.എ. ടി.പി. രാമകൃഷ്ണന് പ്രിന്‍സിപ്പാള്‍ സി.അബ്ദുറഹിമാന്‍ തുക കൈമാറി. സ്‌കൂളില്‍ നിന്ന് ഇരുന്നൂറ് മീറ്ററിനുള്ളിലാണ് കുളം നിര്‍മിക്കുന്നത്. കുട്ടികളുടെ നീന്തല്‍ പരിശീലനത്തിന് ഏറെ ഉപയോഗപ്പെടുന്നതാണ് ഇപ്പോള്‍ നിര്‍മിക്കുന്നത്.

എം.എല്‍.എ ഫണ്ടും ജില്ലാ പഞ്ചായത്തിന്റെ ഫണ്ടും ഉപയോഗിച്ചാണ് നിര്‍മ്മാണം. ആധുനിക രീതിയിലുള്ള ശുചി മുറിയും, മിനി പാര്‍ക്കും ഉള്‍പ്പെടുന്ന നീന്തല്‍കുളത്തിന്റെ രൂപകല്‍പന ഒന്നാം ഘട്ട പ്രവര്‍ത്തനം പൂര്‍ത്തിയായി.

സ്‌കൂള്‍ മാനേജര്‍ എ.വി.അബ്ദുള്ള മുഖ്യാതിഥിയായി പങ്കെടുത്തു. പി.ടി.എ.പ്രസിഡണ്ട് സി. കെ അശോകന്‍ അധ്യക്ഷനായി.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരി കണ്ടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിoഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ഷിജി കൊട്ടാറക്കല്‍, ഹെഡ് മാസ്റ്റര്‍ കെ. അഷറഫ്, ഡെപ്യൂട്ടി ഹെഡ് മാസ്റ്റര്‍ പി.പി.അബ്ദുറഹിമാന്‍, സ്റ്റാഫ് സെക്രട്ടറി വി.എം അഷറഫ്, എടവന സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/39823/swimming-pool-construction-participated-by-nochchad-higher-secondary-school)