---
title: "പ്രവാസിക്കൊരു കൈത്താങ്ങായി റമദാന്‍ റിലീഫുമായി പേരാമ്പ്ര മണ്ഡലം പ്രവാസി ലീഗ് കമ്മിറ്റി "
english_title: "Perambra Constituency Pravasi League Committee with Ramadan Relief as a helping hand to Pravasi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/39845/perambra-constituency-pravasi-league-committee-with-ramadan-relief-as-a-helping-hand-to-pravasi"
published_at: "2022-04-28T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626ab75556811_0000 ATTACH  copy copy.jpg"
keywords: []
---

# പ്രവാസിക്കൊരു കൈത്താങ്ങായി റമദാന്‍ റിലീഫുമായി പേരാമ്പ്ര മണ്ഡലം പ്രവാസി ലീഗ് കമ്മിറ്റി 

> **Lead Summary:** ** അരിക്കുളം**: പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ പ്രയാസം അനുഭവിക്കുന്ന പ്രവാസിക്കൊരു കൈത്താങ്ങായി പേരാമ്പ്ര മണ്ഡലം പ്രവാസി ലീഗ് കമ്മിറ്റി റമദാന്‍ റിലീഫ് സംഘടിപ്പിച്ചു.

## Article Content

** അരിക്കുളം**: പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ പ്രയാസം അനുഭവിക്കുന്ന പ്രവാസിക്കൊരു കൈത്താങ്ങായി പേരാമ്പ്ര മണ്ഡലം പ്രവാസി ലീഗ് കമ്മിറ്റി റമദാന്‍ റിലീഫ് സംഘടിപ്പിച്ചു.

അരിക്കുളം പഞ്ചായത്ത് തല വിതരണം അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഇ.കെ. അഹ്മദ് മൗലവി അരിക്കുളം ശാഖ യിലേക്കുള്ള വിഹിതം ശാഖാ മുസ്ലിം ലീഗ് സെക്രട്ടറി എന്‍.എം അസീസിന് നല്‍കി ഉദ്ഘാടനം ചെയ്തു.

പ്രവാസിലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.എം.കുഞ്ഞി മുഹമ്മദ് അദ്ധ്യക്ഷനായി. കെ.എം.അബ്ദുസ്സലാം, അബ്ദുള്ള പി.പി, സി.എം ബഷീര്‍, സലാം, എന്‍.എം റഷീദ് എന്നിവര്‍ സംസാരിച്ചു.

ജനറല്‍ സെക്രട്ടറി ഇബ്രാഹിം കുഴച്ചാലില്‍ സ്വാഗതവും സെക്രട്ടറി അമ്മത് പള്ളിപ്പുനത്തില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/39845/perambra-constituency-pravasi-league-committee-with-ramadan-relief-as-a-helping-hand-to-pravasi)