കൂത്താളി : കൂത്താളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്ന്റെയും പേരാമ്പ്ര വിഷന്‍ ട്രസ്റ്റ് കണ്ണാശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
കൂത്താളി ഇഎംഎസ് വായനശാല ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്സണ്‍ ടി.പി. സരള അധ്യക്ഷത വഹിച്ചു.
സിഡിഎസ് മൈക്രോ സംരംഭ ഉപസമിതി കണ്‍വീനര്‍ ഇ.ടി. നിത, വിഷന്‍ ട്രസ്റ്റ് കണ്ണാശുപത്രി പിആര്‍ഒ മനു, ഡോ. നന്ദിനി തുടങ്ങിയവര്‍ സംസാരിച്ചു.
നൂറിലധികം ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു. സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ കെ.കെ. ജയന്തി സ്വാഗതം പറഞ്ഞ ചടങ്ങില്‍ സിഡിഎസ് അംഗം ഇ.കമല നന്ദിയും പറഞ്ഞു.
Koothali Grama Panchayat organized a free eye examination camp