---
title: "കക്കറമുക്ക് സ്വദേശി സലാലയിലെ പള്ളിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍"
english_title: "A native of Kakkaramukku was shot dead in a mosque in Salalah"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/40014/a-native-of-kakkaramukku-was-shot-dead-in-a-mosque-in-salalah"
published_at: "2022-04-29T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626c05f00f690_0000 ATTACH  copy copy.jpg"
keywords: []
---

# കക്കറമുക്ക് സ്വദേശി സലാലയിലെ പള്ളിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍

> **Lead Summary:** ** ചെറുവണ്ണൂര്‍**: കക്കറമുക്ക് സ്വദേശി നിട്ടംന്തറമ്മല്‍ മൊയ്തീന്‍ ആണ് സലാലയിലെ പള്ളിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

## Article Content

** ചെറുവണ്ണൂര്‍**: കക്കറമുക്ക് സ്വദേശി നിട്ടംന്തറമ്മല്‍ മൊയ്തീന്‍ ആണ് സലാലയിലെ പള്ളിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെ ളുഹ നിസ്‌കാരത്തിനെത്തിയപ്പോഴാണ് സംഭവം. മൃതദേഹത്തിന് സമീപത്ത് വെച്ച് തോക്ക് കണ്ടെത്തിയിട്ടുണ്ട്. 25 വര്‍ഷം മുന്‍പാണ് മൊയ്തീന്‍ സലാലയില്‍ എത്തിയത്.

5 മാസം മുന്‍പ് നാട്ടില്‍ വന്ന് പോയതാണ്. നിട്ടംന്തറമ്മല്‍ കുഞ്ഞബ്ദുള്ള മുസ്‌ല്യാരുടേയും കുഞ്ഞാമി ഉമ്മയുടേയും മകനാണ്. ഭാര്യ ആയിഷ.

മക്കള്‍ നാസര്‍ (വെങ്ങളായി എല്‍പി സ്‌കൂള്‍, കണ്ണൂര്‍) ബുഷറ, അഫ്‌സത്ത് (തണല്‍ ഡയാലിസിസ് സെന്‍്‌റര്‍ മുയിപ്പോത്ത്). മരുമക്കള്‍ ഷബിന പാണ്ടിക്കോട് , സലാം ഒറ്റപ്പിലാവുള്ളതില്‍ (ഗള്‍ഫ്), ഷംസുദ്ദീന്‍ മലയില്‍ (സിആര്‍പിഎഫ്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/40014/a-native-of-kakkaramukku-was-shot-dead-in-a-mosque-in-salalah)