---
title: "പണക്കുടുക്ക സംഭാവന നല്‍കി വിദ്യാര്‍ഥി മാതൃകയായി "
english_title: "Become a student role model by donating money"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/40020/become-a-student-role-model-by-donating-money"
published_at: "2022-04-29T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626c11ace2fe7_0000 ATTACH  copy copy.jpg"
keywords: []
---

# പണക്കുടുക്ക സംഭാവന നല്‍കി വിദ്യാര്‍ഥി മാതൃകയായി 

> **Lead Summary:** **മേപ്പയ്യൂര്‍:** മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ് ലിം ലീഗ് സി.എച്ച് സെന്റര്‍ ഫണ്ട് സമാഹരണത്തിലേക്ക് വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി കരുതിവെച്ച പണക്കുടുക്ക സംഭാവന നല്‍കി വിദ്യാര്‍ഥിയായ ഫതഹ് അമാന്‍ മാതൃകയായി.

## Article Content

**മേപ്പയ്യൂര്‍:** മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ് ലിം ലീഗ് സി.എച്ച് സെന്റര്‍ ഫണ്ട് സമാഹരണത്തിലേക്ക് വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി കരുതിവെച്ച പണക്കുടുക്ക സംഭാവന നല്‍കി വിദ്യാര്‍ഥിയായ ഫതഹ് അമാന്‍ മാതൃകയായി.

പഞ്ചായത്ത് മുസ് ലിം ലീഗ് നേതൃസംഗമത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ നിയോജക മണ്ഡലം പ്രസിഡന്റ് ആര്‍.കെ മുനീര്‍ തുക ഏറ്റുവാങ്ങി. പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് എം.കെ അബ്ദുറഹിമാന്‍ അധ്യക്ഷനായി.

ടി.കെ.എ ലത്തീഫ്, മുനീര്‍ കുളങ്ങര, എം.എം അഷറഫ്, കെ.എം.എ അസീസ്, എം.കെ ഫസലുറഹ്മാന്‍, മുജീബ് കോമത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/40020/become-a-student-role-model-by-donating-money)