പേരാമ്പ്ര : കിഴക്കന്‍ പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിര്‍മ്മിച്ച 'ശാന്തിമം' ചിദാനന്ദപുരി സ്വാമികള്‍ ക്ഷേത്രത്തിന് സമര്‍പ്പിച്ചു.
ക്ഷേത്രങ്ങള്‍ പൂര്‍ണ്ണതയിലെത്തണമെങ്കില്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഇടപെടണമെന്ന് അദ്ദേഹം പറഞ്ഞു.
ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് രവീന്ദ്രന് കേളോത്ത് അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് അംഗം പി.ആര്. സാവിത്രി, പ്രസാദ് നമ്പീശന് കോട്ടൂര്‍, പ്രകാശ് കെ. പണിക്കര്‍, പി.കെ. ബാലകൃഷ്ണന് കേളോത്ത്, ബാലകൃഷ്ണമാരാര്‍, ശോഭ ബാലകൃഷ്ണന്, പി.സി. ഗോപിനാഥന് എന്നിവര്‍ സംസാരിച്ചു.
Dedicated to the 'Shantimam' temple built at the Palayad Sri Krishna Temple