ചങ്ങരോത്ത്: ചങ്ങരോത്ത് പഞ്ചായത്തില്‍ ജല്‍ ജീവന് മിഷന് പദ്ധതിയുടെ പ്രവര്‍ത്തന സഹായ സംഘടനയായ സെന്റ് തോമസ് അസ്സോസിയേഷന് ഫോര്‍ റൂറല്‍ സര്‍വ്വീസ് (എസ്ടിഎആര്എസ്) സംഘടനയുടെ നേതൃത്വത്തില്‍ ജല ഗുണനിലവാര പരിശേധനാ പരിശീലനം സംഘടിപ്പിച്ചു.
2024 ആവുന്നതോടെ പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ശുദ്ധജലം ലഭ്യമാക്കും. ജലസ്രോതസ്സുകള്‍ നവീകരിച്ച് ശുദ്ധജലമൊഴുക്കാനും ഈ പദ്ധതി സഹായകമാവും.
വടക്കുംമ്പാട് ഹയര്‍ സെക്കന്ററി സ്കൂള്‍ ഹാളില്‍ വെച്ച് സംഘടിപ്പിച്ച പരിപാടി ഗ്രാമ പഞ്ചായത്ത് അംഗം കെ.വി. അശോകന് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം അബ്ദുള്ള സല്മാന് അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എന്‍.പി .ജാനു, എന്‍.പി. സത്യവതി, സി ഡിഎസ് ചെയറപേഴ്സണ് യു.അനിത, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രമീള എന്നിവര്‍ സംസാരിച്ചു.
എസ്ടിഎആര്എസ് പ്രോജക്ട് മേനേജര്‍ റോബിന് മാത്യു സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജല അതോറിറ്റി ക്യാളിറ്റി മാനേജര്‍ പി. വിനോദ് കുമാര്‍, പെരുവണ്ണാമുഴി ക്വാളിറ്റി മാനേജര്‍ അഞ്ജലി എന്നിവര്‍ ക്ലാസ്സ് എടുത്തു.
ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍, സിഡിഎസ് എഡിഎസ് എക്സികുട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പരിപാടിയല്‍ പങ്കെടുത്തു.
Jal Jeevan Mission has started water quality testing training in Changaroth panchayath