---
title: "പേരാമ്പ്ര ധന്‍രത്‌നയില്‍ എടിഎം പ്രവര്‍ത്തനം ആരംഭിച്ചു"
english_title: "ATM started functioning at Perambra Dhanratna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/40152/atm-started-functioning-at-perambra-dhanratna"
published_at: "2022-04-30T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626d4fd2922fb_0000 ATTACH  copy copy.jpg"
keywords: []
---

# പേരാമ്പ്ര ധന്‍രത്‌നയില്‍ എടിഎം പ്രവര്‍ത്തനം ആരംഭിച്ചു

> **Lead Summary:** ** പേരാമ്പ്ര: **ധന്‍രത്‌ന ഗ്രൂപ്പ് ഓഫ് കമ്പനിയുടെ കീഴില്‍ പേരാമ്പ്രയില്‍ എടിഎം സേവനം പ്രവര്‍ത്തനമാരംഭിച്ചു. ഫിനോ ബാങ്കിന്റെ പങ്കാളിത്വത്തില്‍ പേരാമ്പ്ര ടാക്‌സി സ്റ്റാന്റിന് എതിര്‍വശം ധന്‍രത്‌ന ഇന്ത്യ നിധി ലിമിറ്റഡിന് സമീപം ധന്‍രത്‌ന കോര്‍ണറിലാണ് എടിഎം സര്‍വീസ് ആരംഭിച്ചത്.

## Article Content

** പേരാമ്പ്ര: **ധന്‍രത്‌ന ഗ്രൂപ്പ് ഓഫ് കമ്പനിയുടെ കീഴില്‍ പേരാമ്പ്രയില്‍ എടിഎം സേവനം പ്രവര്‍ത്തനമാരംഭിച്ചു. ഫിനോ ബാങ്കിന്റെ പങ്കാളിത്വത്തില്‍ പേരാമ്പ്ര ടാക്‌സി സ്റ്റാന്റിന് എതിര്‍വശം ധന്‍രത്‌ന ഇന്ത്യ നിധി ലിമിറ്റഡിന് സമീപം ധന്‍രത്‌ന കോര്‍ണറിലാണ് എടിഎം സര്‍വീസ് ആരംഭിച്ചത്.

ഏതു ബാങ്കിന്റെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാനും അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കാനുമുള്ള സൗകര്യം ഉണ്ട്. ബില്ല് ഇ-പേയ്മെന്റ് ഉള്‍പ്പെടെയുള്ള സേവനങ്ങളും ഇവിടെ ലഭ്യമാണ്.

സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജര്‍ കെ.പി. ലിനീഷ് ഉദ്ഘാടനം ചെയ്തു. കമ്പനി ചെയര്‍മാന്‍ ഇ.ടി സത്യന്‍ അധ്യക്ഷനായി. തണ്ടോറ ഉമ്മര്‍, വിജലക്ഷ്മി നമ്പ്യാര്‍, ഷിജു.കെ ദാസ്, ഫിനോ എക്‌സിക്യൂട്ടീവ് ഡി. ദിലിത്ത്, ടി.വി മുരളി, ദേവരാജ് കന്നാട്ടി, കെ.സി പ്രസി, പി.ടി. ബീന, കെ. ഷൈജ, കെ.ടി സതി എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/40152/atm-started-functioning-at-perambra-dhanratna)