---
title: "പേരാമ്പ്ര കല്ലോട് മഹിള സംഗമവുമായി മഹിള മോര്‍ച്ച "
english_title: "Mahila Morcha with Perambra Kallot Mahila Sangam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/40160/mahila-morcha-with-perambra-kallot-mahila-sangam"
published_at: "2022-04-30T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626d546fc09ed_0000 ATTACH  copy copy.jpg"
keywords: []
---

# പേരാമ്പ്ര കല്ലോട് മഹിള സംഗമവുമായി മഹിള മോര്‍ച്ച 

> **Lead Summary:** ** പേരാമ്പ്ര: **സ്ത്രീകളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും സ്ത്രീ സുരക്ഷയ്ക്കും നിരവധി പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് ബിജെപി ജില്ല വൈസ് പ്രസിഡണ്ട് കെ.പി. വിജയലകഷ്മി അഭിപ്രായപ്പെട്ടു.

## Article Content

** പേരാമ്പ്ര: **സ്ത്രീകളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും സ്ത്രീ സുരക്ഷയ്ക്കും നിരവധി പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് ബിജെപി ജില്ല വൈസ് പ്രസിഡണ്ട് കെ.പി. വിജയലകഷ്മി അഭിപ്രായപ്പെട്ടു.

മഹിള മോര്‍ച്ച പേരാമ്പ്ര കല്ലോട് അറുപതിയെട്ടാം ബൂത്ത് സമിതി നടത്തിയ മഹിള സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ചടങ്ങില്‍ മുതിര്‍ന്ന പ്രവര്‍ത്തകരെ ആദരിച്ചു.

സിനി ബിജു കൃഷ്ണന്‍ അദ്ധ്യക്ഷയായി. ബി.ജെ.പി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ.കെ രജീഷ് മുഖ്യപ്രഭാഷണം നടത്തി. പി.സി. പ്രസന്ന, എം.ജി വേണു, രമ്യ പ്രദിപ്, കെ.സി. പ്രജീഷ്, കെ.സി. സരിത, ഗിരിജ ബിനിഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/40160/mahila-morcha-with-perambra-kallot-mahila-sangam)