---
title: "സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നാളെ പെരുവച്ചേരി ഗവ:എല്‍.പി സ്‌ക്കൂളിന് സമീപം "
english_title: "Free eye examination camp tomorrow near Peruvacheri Govt: LP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/40167/free-eye-examination-camp-tomorrow-near-peruvacheri-govt-lp-school"
published_at: "2022-04-30T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626d606708b1a_0000 ATTACH  copy copy.jpg"
keywords: []
---

# സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നാളെ പെരുവച്ചേരി ഗവ:എല്‍.പി സ്‌ക്കൂളിന് സമീപം 

> **Lead Summary:** **കോട്ടൂര്‍**: കുന്നരംവെള്ളി ഗ്രാമോദയ വായനശാല യുവജനവേദിയുടെയും കോഴിക്കോട് നടക്കാവ് ഡോ ചന്ദ്രകാന്ത മലബാര്‍ നേത്രാലയത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നാളെ കാലത്ത് 9 മണി മുതല്‍ 1 മണി വരെ പെരുവച്ചേരി ഗവ :എല്‍ പി സ്‌ക്കൂളിന് സമീപത്ത് നേത്ര പരിശോധനാ ക്യാമ്പും തിമിര നിര്‍ണ്ണയവും നടക്കും.

## Article Content

**കോട്ടൂര്‍**: കുന്നരംവെള്ളി ഗ്രാമോദയ വായനശാല യുവജനവേദിയുടെയും കോഴിക്കോട് നടക്കാവ് ഡോ ചന്ദ്രകാന്ത മലബാര്‍ നേത്രാലയത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നാളെ കാലത്ത് 9 മണി മുതല്‍ 1 മണി വരെ പെരുവച്ചേരി ഗവ :എല്‍ പി സ്‌ക്കൂളിന് സമീപത്ത് നേത്ര പരിശോധനാ ക്യാമ്പും തിമിര നിര്‍ണ്ണയവും നടക്കും.

കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ.പി മനോഹരന്‍ ഉദ്ഘാടനം ചെയ്യും. ഡോ ചന്ദ്രകാന്തിന്റെ നേതൃത്വത്തില്‍ രോഗികളെ പരിശോധിക്കും.

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് തിമിര ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്ക് തികച്ചും സൗജന്യമായി ചെയ്ത് കൊടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. സൗജന്യ മരുന്ന് വിതരണവും കണ്ണട ആവശ്യമുള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ വിതരണവും ചെയ്യുന്നു. .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/40167/free-eye-examination-camp-tomorrow-near-peruvacheri-govt-lp-school)