---
title: "വിജയികള്‍ക്ക് അനുമോദനവുമായി പേരാമ്പ്ര ബിആര്‍സി"
english_title: "Congratulations to the winners Perambra BRC"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/40170/congratulations-to-the-winners-perambra-brc"
published_at: "2022-04-30T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626d63e266b75_0000 ATTACH  copy copy.jpg"
keywords: []
---

# വിജയികള്‍ക്ക് അനുമോദനവുമായി പേരാമ്പ്ര ബിആര്‍സി

> **Lead Summary:** ** പേരാമ്പ്ര:** ബിആര്‍സി കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ നടത്തിയ കലാഉത്സവ്, നാഷണല്‍ ഗേള്‍ ചൈല്‍ഡ് ഡേ ആചരണം, ഉപന്യാസ രചനാ- ചിത്രരചന മത്സരങ്ങള്‍, രാഷ്ട്രീയ ആവിഷ്‌കാര്‍ അഭിയാന്‍ പൊതുവിജ്ഞാന ക്വിസ്, ജില്ലാതല ചരിത്രരചന മത്സരം എന്നീ ഇനങ്ങളില്‍ വിജയികള്‍ ആയിട്ടുള്ള കുട്ടികളെ പേരാമ്പ്ര ബിആര്‍സി അനുമോദിച്ചു.

## Article Content

** പേരാമ്പ്ര:** ബിആര്‍സി കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ നടത്തിയ കലാഉത്സവ്, നാഷണല്‍ ഗേള്‍ ചൈല്‍ഡ് ഡേ ആചരണം, ഉപന്യാസ രചനാ- ചിത്രരചന മത്സരങ്ങള്‍, രാഷ്ട്രീയ ആവിഷ്‌കാര്‍ അഭിയാന്‍ പൊതുവിജ്ഞാന ക്വിസ്, ജില്ലാതല ചരിത്രരചന മത്സരം എന്നീ ഇനങ്ങളില്‍ വിജയികള്‍ ആയിട്ടുള്ള കുട്ടികളെ പേരാമ്പ്ര ബിആര്‍സി അനുമോദിച്ചു.

ബിആര്‍സി ഹാളില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.

ബിപിസി നിത വി.പി അധ്യക്ഷയായി. കെ.പി രാജന്‍, വി.എം.അഷ്റഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങിന് സുരേന്ദ്രന്‍ പുത്തഞ്ചേരി സ്വാഗതവും എ.കെ.എം ഭവിത നന്ദിയും രേഖപ്പെടുത്തി.

വിജയികള്‍ക്കുള്ള മൊമെന്റോ വിതരണവും കുട്ടികളുടെ വിവിധ കലാപരിപാടികളും ചടങ്ങില്‍ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/40170/congratulations-to-the-winners-perambra-brc)