---
title: "അസറ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് പേരാമ്പ്രയുടെ നവജീവനം പദ്ധതിയുടെ ഭാഗമായി ചങ്ങരോത്ത് മെഡിക്കല്‍ ക്യാമ്പ് നടത്തി "
english_title: "The Changarote Medical Camp was conducted as part of the Asset Charitable Trust Perambra's Navajivanam project"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/40183/the-changarote-medical-camp-was-conducted-as-part-of-the-asset-charitable-trust-perambras-navajivanam-project"
published_at: "2022-04-30T22:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626d726ae4d63_0000 ATTACH  copy copy.jpg"
keywords: []
---

# അസറ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് പേരാമ്പ്രയുടെ നവജീവനം പദ്ധതിയുടെ ഭാഗമായി ചങ്ങരോത്ത് മെഡിക്കല്‍ ക്യാമ്പ് നടത്തി 

> **Lead Summary:** ** പേരാമ്പ്ര:** അസറ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് പേരാമ്പ്രയുടെ നവജീവനം പദ്ധതിയുടെ ഭാഗമായി നടക്കുന്ന മെഡിക്കല്‍ ക്യാമ്പ് ചങ്ങാരോത്ത് ഗ്രാമ പഞ്ചായത്തില്‍ നടന്നു. കോഴിക്കോട് ആസ്റ്റര്‍ മിംസിന്റെ സഹകരണത്തോടെ പത്തൊന്‍പതാം വാര്‍ഡ് വികസന സമതിയുടെ മേല്‍നോട്ടത്തില്‍ കുറ്റിയില്‍ കോളനി നിവാസികളെ ഉള്‍പ്പെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടത്.

## Article Content

** പേരാമ്പ്ര:** അസറ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് പേരാമ്പ്രയുടെ നവജീവനം പദ്ധതിയുടെ ഭാഗമായി നടക്കുന്ന മെഡിക്കല്‍ ക്യാമ്പ് ചങ്ങാരോത്ത് ഗ്രാമ പഞ്ചായത്തില്‍ നടന്നു. കോഴിക്കോട് ആസ്റ്റര്‍ മിംസിന്റെ സഹകരണത്തോടെ പത്തൊന്‍പതാം വാര്‍ഡ് വികസന സമതിയുടെ മേല്‍നോട്ടത്തില്‍ കുറ്റിയില്‍ കോളനി നിവാസികളെ ഉള്‍പ്പെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടത്.

കുയിബ്ബില്‍ പാലേരി എംഎല്‍പി സ്‌കൂളില്‍ സംഘടിപ്പിക്കപ്പെട്ടു. സൗജന്യ മെഡിക്കല്‍ ക്യാമ്പുകളില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധന, സൗജന്യ മരുന്ന് വിതരണം, ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന രോഗികള്‍ക്ക് ഇസിജി ഉള്‍പ്പെടെ സൗജന്യമായി എല്ലാ ടെസ്റ്റുകളും തുടര്‍ ചികിത്സകള്‍ക്കുള്ള ആനുകൂല്യങ്ങളും ഉള്‍പ്പെടും.

സുസ്ഥിര വികസനം കോളനികളിലൂടെ സമൂഹത്തിലേക്ക് എന്ന ആശയവുമായി പേരാമ്പ്ര നിയോജക മണ്ഡലത്തിലെ 152 പട്ടിക ജാതി കോളനികളും 9 പട്ടിക വര്‍ഗ കോളനികളും ഉള്‍പ്പെടെ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ മുഴുവന്‍ കോളനികളിലിലെയും വിദ്യാഭ്യാസ ആരോഗ്യ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മൂന്ന് വര്‍ഷം നീണ്ട് നില്‍ക്കുന്നതാണ് അസറ്റ് നവജീവനം പദ്ധതി.

ക്യാമ്പ് ഉത്ഘാടന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ഇ.ടി സരീഷ് അധ്യക്ഷനായി. അസറ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സി.എച്ച് ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. രതീപ് പാലേരി, സി.കെ സലാം, കെ.കെ അമ്മത് ഹാജി, വാര്‍ഡ് വികസന സമതി കണ്‍വീനവര്‍ കെ.പി സനില, ലാലി പ്രവീണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/40183/the-changarote-medical-camp-was-conducted-as-part-of-the-asset-charitable-trust-perambras-navajivanam-project)