---
title: "അറുപതടിയോളം താഴ്ച്ചയുള്ള കിണറ്റില്‍ വീണ മുട്ടനാടിന് രക്ഷകരായി പേരാമ്പ്ര അഗ്‌നിരക്ഷാസേന "
english_title: "Perambra Fire Brigade rescues Muttanad who fell into a well about 60 feet deep"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/40269/perambra-fire-brigade-rescues-muttanad-who-fell-into-a-well-about-60-feet-deep"
published_at: "2022-05-01T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626e63fec2768_SHEEP1.JPG"
keywords: []
---

# അറുപതടിയോളം താഴ്ച്ചയുള്ള കിണറ്റില്‍ വീണ മുട്ടനാടിന് രക്ഷകരായി പേരാമ്പ്ര അഗ്‌നിരക്ഷാസേന 

> **Lead Summary:** **മേപ്പയ്യൂര്‍** : പഞ്ചായത്തിലെ കൂനംവെള്ളിക്കാവില്‍ കാഞ്ഞിരമുള്ളതില്‍ ഷെരീഫയുടെ വീട്ടുപറമ്പിലെ കിണറ്റിലാണ് മേയുന്നതിനിടയില്‍ ഉദ്ദേശം മൂന്ന് വയസ്സ് പ്രായമുള്ള മുട്ടനാട് വീണത്.

## Article Content

**മേപ്പയ്യൂര്‍** : പഞ്ചായത്തിലെ കൂനംവെള്ളിക്കാവില്‍ കാഞ്ഞിരമുള്ളതില്‍ ഷെരീഫയുടെ വീട്ടുപറമ്പിലെ കിണറ്റിലാണ് മേയുന്നതിനിടയില്‍ ഉദ്ദേശം മൂന്ന് വയസ്സ് പ്രായമുള്ള മുട്ടനാട് വീണത്.

പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസ്സര്‍ സി. മുരളീധരന്‍, പി.സി. പ്രേമന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍&റെസ്‌ക്യൂ ഓഫീസ്സര്‍ ടി. വിജീഷ് കിണറ്റിലിറങ്ങി ആടിനെ സുരക്ഷിതമായി പുറത്തെടുത്തു.

എ.കെ. ഷിഗിന്‍ചന്ദ്രന്‍, എസ്.ആര്‍. സാരംഗ്, ഇ.എം. പ്രശാന്ത്, എ.സി. അജീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/40269/perambra-fire-brigade-rescues-muttanad-who-fell-into-a-well-about-60-feet-deep)