---
title: "അഡ്വ: കെ.കെ. വല്‍സന്റെ സ്മരണയില്‍ നാട് "
english_title: "Adv: K.K. Country in memory of Wilson"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/40271/adv-kk-country-in-memory-of-wilson"
published_at: "2022-05-01T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626e6be5885fc_KK1.jpg"
keywords: []
---

# അഡ്വ: കെ.കെ. വല്‍സന്റെ സ്മരണയില്‍ നാട് 

> **Lead Summary:** **പേരാമ്പ്ര** : പ്രമുഖ രാഷ്ടീയ സാമൂഹിക പ്രവര്‍ത്തകനായിരുന്ന അഡ്വ: കെ.കെ. വല്‍സന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ മുളിയങ്ങല്‍ കെ.കെ. കണാരന്‍ പ്രതിഭ ലൈബ്രറിയുടെ നേതൃത്വത്തില്‍ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും നടത്തി.

## Article Content

**പേരാമ്പ്ര** : പ്രമുഖ രാഷ്ടീയ സാമൂഹിക പ്രവര്‍ത്തകനായിരുന്ന അഡ്വ: കെ.കെ. വല്‍സന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ മുളിയങ്ങല്‍ കെ.കെ. കണാരന്‍ പ്രതിഭ ലൈബ്രറിയുടെ നേതൃത്വത്തില്‍ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും നടത്തി.

പ്രതിഭ ഹാളില്‍ നടന്ന ചടങ്ങ് നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരി കണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ശോഭന വൈശാഖ് അദ്ധ്യക്ഷയായി.

വല്‍സന്‍ എടക്കോടന്‍, വി.എം. മനോജന്‍, ഡോ: അബ്ദുള്‍ ഗഫൂര്‍, കെ.കെ. രാധാകൃഷ്ണന്‍, പ്രസന്ന, പി.കെ. ഗോവിന്ദന്‍, വി.സി. രജില എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/40271/adv-kk-country-in-memory-of-wilson)