---
title: "ലോക തൊഴിലാളി ദിനം: കോണ്‍ഗ്രസ് നെയ്ത്ത് തൊഴിലാളിയെ ആദരിച്ചു "
english_title: "World Labor Day: Congress honors weavers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/40287/world-labor-day-congress-honors-weavers"
published_at: "2022-05-01T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626e99474cefb_0000 ATTACH  copy copy.jpg"
keywords: []
---

# ലോക തൊഴിലാളി ദിനം: കോണ്‍ഗ്രസ് നെയ്ത്ത് തൊഴിലാളിയെ ആദരിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍:** ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് നെയ്ത്ത് തൊഴിലാളിയെ ആദരിച്ചു. കാരയാട് തിരുവങ്ങായൂരിലെ പരമ്പരാഗത നെയ്ത്ത് തൊഴിലാളി കല്ലുവളപ്പില്‍ നാരായണന്‍ ചെട്ട്യാരെയാണ് അരിക്കുളം മണ്ഡലം 149 ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചത്.

## Article Content

**മേപ്പയ്യൂര്‍:** ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് നെയ്ത്ത് തൊഴിലാളിയെ ആദരിച്ചു. കാരയാട് തിരുവങ്ങായൂരിലെ പരമ്പരാഗത നെയ്ത്ത് തൊഴിലാളി കല്ലുവളപ്പില്‍ നാരായണന്‍ ചെട്ട്യാരെയാണ് അരിക്കുളം മണ്ഡലം 149 ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചത്.

കോണ്‍ഗസ് നേതാവ് ടി മുത്തുകൃഷ്ണന്‍ ഷാള്‍ അണിയിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് സി രാമദാസ് ഉപഹാരം കൈമാറി.

സി മോഹനന്‍ അധ്യക്ഷനായി. ലതേഷ് പുതിയേടത്ത്, ടി.എ ശിവദാസന്‍, കെ.വി പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/40287/world-labor-day-congress-honors-weavers)