---
title: "തലമുറയുടെ സ്വപ്നം സാധ്യതകളുടെ വിദ്യ വിജയവുമായി ജബലുന്നൂര്‍ "
english_title: "Jabalunnoor with the educational success of the dream possibilities of the generation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/40301/jabalunnoor-with-the-educational-success-of-the-dream-possibilities-of-the-generation"
published_at: "2022-05-01T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626ea88b3b232_0000 ATTACH  copy copy.jpg"
keywords: []
---

# തലമുറയുടെ സ്വപ്നം സാധ്യതകളുടെ വിദ്യ വിജയവുമായി ജബലുന്നൂര്‍ 

> **Lead Summary:** **പേരാമ്പ്ര:** ജബലുന്നൂര്‍-തലമുറയുടെ സ്വപ്നം സാധ്യതകളുടെ വിദ്യ എന്ന വിഷയത്തെ ആസ്പദമാക്കി 'ജബലുന്നുര്‍ ബ്ലുപ്രിന്റ് സബ്മിറ്റ് ' ഇന്റര്‍നാഷണല്‍ ട്രെയ്‌നര്‍ റാശിദ് ഗസ്സാലി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** ജബലുന്നൂര്‍-തലമുറയുടെ സ്വപ്നം സാധ്യതകളുടെ വിദ്യ എന്ന വിഷയത്തെ ആസ്പദമാക്കി 'ജബലുന്നുര്‍ ബ്ലുപ്രിന്റ് സബ്മിറ്റ് ' ഇന്റര്‍നാഷണല്‍ ട്രെയ്‌നര്‍ റാശിദ് ഗസ്സാലി ഉദ്ഘാടനം ചെയ്തു.

പുതിയ അദ്ധ്യയന വര്‍ഷത്തില്‍ എട്ടാം ക്ലാസ്സിലേക്കുള്ള ആണ്‍കുട്ടികള്‍ക്കും, പ്ലസ് വണ്ണിലേക്കുള്ള ആണ്‍, പെണ്‍കുട്ടികള്‍ക്കുള്ള അഡ്മിഷനും ആരംഭിച്ചു. റഫീഖ് സക്കരിയ്യ ഫൈസി പദ്ധതി വിശദീകരിച്ചു.

തണ്ടോറ ഉമ്മര്‍ അധ്യക്ഷനായി. പി മുഹമ്മദ്, സി.കെ ഇബ്രാഹിം സംസാരിച്ചു. വൈകീട്ട് നടന്ന ഇരുപത്തിയൊന്‍പതാം രാവിന്റെ നോന്‍പു തുറക്ക് ശേഷം നടന്ന പാര്‍ത്ഥന സദസ്സും, മേല്‍ സൂചിപ്പിച്ച ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ഉദ്ഘാടനവും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.

അബ്ദുള്ള സലിം വാഫി മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് അലി തങ്ങള്‍ അദ്ധ്യക്ഷനായി. റഫീഖ് സക്കരിയ്യ ഫൈസി, ഇഖ്ബാല്‍ ഹുദവി നാട്ടിക, പി.എം കോയ മുസ് ല്യാര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/40301/jabalunnoor-with-the-educational-success-of-the-dream-possibilities-of-the-generation)