മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ മുസ്ലിം ലീഗ് നേതൃത്വത്തില്‍ സി എച്ച് സെന്റര്‍ ഫണ്ട് ധനസമാഹരണം നടത്തി.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും, കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ ഭക്ഷണം, രോഗികള്‍ക്ക് ഡയാലിസിസ്, മരുന്നുകള്‍, ആമ്പുലന്‍സ് സേവനം എന്നിവ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സി എച്ച് സെന്ററിന് വേണ്ടി മുസ്ലിം ലീഗ് നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ടൗണില്‍ ഫണ്ട് സമാഹരണം നടത്തി.
മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജനില്‍ നിന്നും ഫണ്ട് ഏറ്റുവാങ്ങി.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം.കെ. അബ്ദുറഹിമാന്, ജനറല്‍ സെക്രട്ടറി എം.എം. അഷറഫ്, കെ.എം.എ അസീസ്, മുജീബ് കോമത്ത് എന്നിവര്‍ ഫണ്ട് സമാഹരണത്തിന് നേതൃത്വം നല്കി.
CH Center Fund Raising under the leadership of Maypayur Muslim League