---
title: "പേരാമ്പ്രയില്‍ വൃദ്ധയായ അമ്മയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി റിമാന്റില്‍ "
english_title: "Defendant remanded for attempted murder of elderly mother in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/40497/defendant-remanded-for-attempted-murder-of-elderly-mother-in-perambra"
published_at: "2022-05-02T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6270022fc287b_0000 ATTACH  copy copy.jpg"
keywords: []
---

# പേരാമ്പ്രയില്‍ വൃദ്ധയായ അമ്മയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി റിമാന്റില്‍ 

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്രയില്‍ വൃദ്ധയായ അമ്മയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ മകന്‍ റിമാന്റില്‍. അമ്മയെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ കല്‍പ്പത്തൂര്‍ സ്വദേശി രാജീവനെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

** പേരാമ്പ്ര: **പേരാമ്പ്രയില്‍ വൃദ്ധയായ അമ്മയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ മകന്‍ റിമാന്റില്‍. അമ്മയെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ കല്‍പ്പത്തൂര്‍ സ്വദേശി രാജീവനെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്.

82 വയസുള്ള അമ്മ നാരായണിയെ മര്‍ദ്ധിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് സംഭവം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അമ്മ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

രാജീവന്‍ മര്‍ദ്ധിച്ചതായും ശരീരത്തില്‍ ചവിട്ടുകയും തല ചുവരിനോട് കൂട്ടിയിടിക്കുകയും മുറ്റത്തേക്ക് തള്ളിയിടുകയും ചെയ്തതായും പറയുന്നു. രാജീവന്‍ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനാല്‍ ബഹളം കേട്ട് വീട്ടിലേക്കെത്തിയ നാട്ടുകാര്‍ക്ക് അടുക്കാന്‍ സാധിച്ചില്ല.

വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തതായ് പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/40497/defendant-remanded-for-attempted-murder-of-elderly-mother-in-perambra)