പെരുവണ്ണാമൂഴി : ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിലെ മുതുകാട് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം.ഇവിടങ്ങളില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.
മുതുകാട് പയ്യാനകോട്ടയിലെ ഉദയനഗര്‍ ഭാഗത്താണ് ഇന്ന് കാലത്ത് പോസ്റ്ററുകള്‍ കാണപ്പെട്ടത്. ഉദയനഗര്‍ വാഹന കാത്തിരിപ്പുകേന്ദ്രത്തിലും സമീപങ്ങളിലുമാണ് കയ്യെഴുത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
ഇരുമ്പയിര് ഖനനത്തിനെതിരെയും കേന്ദ്ര സംസ്ഥാന സര്ക്കാരുകള്ക്കെതിരെയുമാണ് പോസ്റ്ററുകള്‍. സി പി ഐ (മാവോയിസ്റ്റ് )ന്റെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം ഇവിടങ്ങളില്‍ മാവോയിസ്റ്റ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
പെരുവണ്ണാമൂഴി പൊലീസ് ഇന്‍സ്പക്ടര്‍ സുഷീറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
Muthukadu Maoist presence again