---
title: "മുപ്പത് ദിവസത്തെ നോമ്പിന് ശേഷം ചെറിയ പെരുന്നാള്‍ ആഘോഷിച്ച് വിശ്വാസികള്‍ "
english_title: "Believers celebrate a small feast after thirty days of fasting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/40607/believers-celebrate-a-small-feast-after-thirty-days-of-fasting"
published_at: "2022-05-03T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6270f0a37ac9f_EID1.jpg"
keywords: []
---

# മുപ്പത് ദിവസത്തെ നോമ്പിന് ശേഷം ചെറിയ പെരുന്നാള്‍ ആഘോഷിച്ച് വിശ്വാസികള്‍ 

> **Lead Summary:** ** മേപ്പയ്യൂര്‍ **: മുപ്പത് ദിവസത്തെ നോമ്പിന് ശേഷം ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുകയാണ് നാടെങ്ങുമുള്ള മുസ്ലിം മത വിശ്വാസികള്‍.

## Article Content

** മേപ്പയ്യൂര്‍ **: മുപ്പത് ദിവസത്തെ നോമ്പിന് ശേഷം ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുകയാണ് നാടെങ്ങുമുള്ള മുസ്ലിം മത വിശ്വാസികള്‍.

പുതുവസ്ത്രമണിഞ്ഞും, മധുരവിതരണവും നടത്തിയും പരസ്പരം സ്‌നേഹം കൈമാറിയും ചെറിയ പെരുനാള്‍ ആഘോഷത്തിലാണ് വിശ്വാസികള്‍.

മേപ്പയ്യൂര്‍ എളമ്പിലാട് ജുമുഅത്ത് പള്ളിയില്‍ നടന്ന പെരുനാള്‍ നിസ്‌കാരത്തിന് മഹല്ല് ഖാസി കെ. നിസാര്‍ റഹ്‌മാനി, മേപ്പയ്യൂര്‍ പുതിയോട്ടില്‍ താഴെ നിസ്‌ക്കാര പള്ളിയില്‍ മൊയ്തീന്‍ കുട്ടി മന്നാനി, ചാവട്ട് പള്ളിയില്‍ വി.കെ. ഇസ്മായില്‍ മന്നാനി എന്നിവര്‍ നേതൃത്വം നല്‍കി.

മേപ്പയ്യൂര്‍ ടൗണ്‍ പള്ളി, കീഴ്പ്പയ്യൂര്‍ പള്ളി, ജനകീയ മുക്ക് മുഹിയുദ്ദീന്‍ പള്ളി, എടത്തില്‍ മുക്ക് പള്ളി, ചങ്ങരം വള്ളി പളളി, കാഞ്ഞിരമുക്ക് പള്ളി എന്നിവിടങ്ങളിലും പെരുനാള്‍ നിസ്‌കാരത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.

കെ.എന്‍.എം. സലഫി മസ്ജിദ് സംയുക്ത ഈദ് ഘാഹ് മേപ്പയൂരില്‍ നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/40607/believers-celebrate-a-small-feast-after-thirty-days-of-fasting)