---
title: "ലേബര്‍ സൊസൈറ്റി പ്രതിനിധികളുടെ യോഗം 6-ന് പയ്യോളിയില്‍ "
english_title: "Meeting of Labor Society delegates at May 6th"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/40909/meeting-of-labor-society-delegates-at-may-6th"
published_at: "2022-05-05T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6273746228170_LABOUR1.jpg"
keywords: []
---

# ലേബര്‍ സൊസൈറ്റി പ്രതിനിധികളുടെ യോഗം 6-ന് പയ്യോളിയില്‍ 

> **Lead Summary:** **പേരാമ്പ്ര** : പൊതുനിര്‍മാണ മേഖലയിലെ അടിയന്തര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാര മാര്‍ഗങ്ങള്‍ തേടാന്‍ ജില്ലയിലെ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം പ്രതിനിധികള്‍ യോഗം ചേരുന്നു.

## Article Content

**പേരാമ്പ്ര** : പൊതുനിര്‍മാണ മേഖലയിലെ അടിയന്തര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാര മാര്‍ഗങ്ങള്‍ തേടാന്‍ ജില്ലയിലെ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം പ്രതിനിധികള്‍ യോഗം ചേരുന്നു.

മെയ് 6 - ന് വെള്ളിയാഴ്ച പകല്‍ 11 മണിക്ക് പയ്യോളിയില്‍ അരങ്ങില്‍ ശ്രീധരന്‍ സ്മാരക ഓഡിറ്റോറിയത്തില്‍ നടത്തുന്ന യോഗത്തില്‍ ജില്ലയിലെ എല്ലാ ലേബര്‍ സംഘങ്ങളുടെയും പങ്കാളിത്തമുണ്ടാവണമെന്ന് എല്‍ സി സി എസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ. ശങ്കരന്‍ അഭ്യര്‍ത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/40909/meeting-of-labor-society-delegates-at-may-6th)