---
title: "മുയിപ്പോത്ത് എംയുപി സ്‌കൂളില്‍ വേനല്‍ക്കാല ചതുര്‍ദിന ക്യാമ്പിന് തുടക്കമായി "
english_title: "The summer four-day camp started at Muipot MUP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/40966/the-summer-four-day-camp-started-at-muipot-mup-school"
published_at: "2022-05-05T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6273b2c227030_CAMP3.jpg"
keywords: []
---

# മുയിപ്പോത്ത് എംയുപി സ്‌കൂളില്‍ വേനല്‍ക്കാല ചതുര്‍ദിന ക്യാമ്പിന് തുടക്കമായി 

> **Lead Summary:** **മുയിപ്പോത്ത്** : മുയിപ്പോത്ത് എംയുപി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള വേനല്‍ക്കാല ചതുര്‍ദിന ക്യാമ്പ് ആലിപ്പഴത്തിനു തുടക്കമായി.

## Article Content

**മുയിപ്പോത്ത്** : മുയിപ്പോത്ത് എംയുപി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള വേനല്‍ക്കാല ചതുര്‍ദിന ക്യാമ്പ് ആലിപ്പഴത്തിനു തുടക്കമായി.

പേരാമ്പ്ര ബിപിസി വി.പി. നിത ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ എം.പി.ടി.എ പ്രസിഡന്റ് രജിഷ മഠത്തില്‍ അധ്യക്ഷത വഹിച്ചു.

നാലുദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പിന്റെ ആദ്യദിനം പ്രശസ്ത സിനിമാ -നാടക സംവിധായകനും രചയിതാവുമായ ശിവദാസ് പൊയില്‍ക്കാവ്, സനിലേഷ് മാനന്തവാടി എന്നിവര്‍ നേതൃത്വം നല്‍കി.

സീനിയര്‍ അസിസ്റ്റന്റ് എം.കെ സജിത, സ്റ്റാഫ് സെക്രട്ടറി ഇ. രഞ്ജിത്ത്, വിനോദ് സര്‍ഗ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ ടി. അബ്ദുൽ ലത്തീഫ് സ്വാഗതവും എ.കെ. അബ്ദുള്‍ ഹസീബ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/40966/the-summer-four-day-camp-started-at-muipot-mup-school)