---
title: "വാഹന പ്രചാരണ ജാഥ; പേരാമ്പ്രയില്‍ വമ്പിച്ച സ്വീകരണം നല്‍കി "
english_title: "Vehicle campaign march; There was a huge reception in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/40993/vehicle-campaign-march-there-was-a-huge-reception-in-perambra"
published_at: "2022-05-05T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6273e59c124e3_0000 ATTACH  copy copy.jpg"
keywords: []
---

# വാഹന പ്രചാരണ ജാഥ; പേരാമ്പ്രയില്‍ വമ്പിച്ച സ്വീകരണം നല്‍കി 

> **Lead Summary:** ** പേരാമ്പ്ര: **എയിഡഡ് മേഘലയിലെ നിയമനം പിഎസ്സ്‌സിക്ക് വിടുക എന്ന പ്രധാന മുദ്രാവാക്യം ഉള്‍പ്പടെ 5 ആവശ്യങ്ങള്‍ ഇന്നയിച്ച് നടത്തുന്ന അതിജീവന യാത്രക്ക് പേരാമ്പ്രയില്‍ സ്വീകരണം നല്‍കി.

## Article Content

** പേരാമ്പ്ര: **എയിഡഡ് മേഘലയിലെ നിയമനം പിഎസ്സ്‌സിക്ക് വിടുക എന്ന പ്രധാന മുദ്രാവാക്യം ഉള്‍പ്പടെ 5 ആവശ്യങ്ങള്‍ ഇന്നയിച്ച് നടത്തുന്ന അതിജീവന യാത്രക്ക് പേരാമ്പ്രയില്‍ സ്വീകരണം നല്‍കി.

നിര്‍ത്തലാക്കിയ സ്‌പെഷ്യല്‍ റിക്രൂട്‌മെന്റ് പുനഃസ്ഥാപിക്കുക, കേരളത്തിലും അന്യസംസ്ഥാനങ്ങളിലും പഠിക്കുന്ന SC/CT വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ ഗ്രാന്‍ഡ് കാലോചിതമായി വര്‍ധിപ്പിച്ച് കുടിശ്ശിക സഹിതം വിതരണം ചെയ്യുക, ദേവസ്വം ബോര്‍ഡിലും അനുബന്ധ സ്ഥാപങ്ങളിലും എസ്സ്‌സി/എസ്ടി സംവരണമേര്‍പ്പെടുത്തി നിയമനം ത്വരിതപ്പെടുത്തുക, എസ്സ്‌സി/എസ്ടി ഫണ്ടുകള്‍ ലാപ്‌സാക്കാതെ വകമാറ്റി ചിലവഴിക്കാതെ ഈ വിഭാഗത്തിന്റെ ഉന്നമനത്തിനായി മാത്രം വിനിയോഗിക്കുക, ഫണ്ട് ലാപ്‌സാക്കുന്നവരെ മാതൃകാപരമായി ശിക്ഷിക്കണം ഉള്‍പ്പടെ തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിപിടിച്ചുകൊണ്ടാണ് അതിജീവനയാത്ര സംഘടിപ്പിച്ചത്.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ മെയ് 4 മുതല്‍ 9 വരെയാണ് യാത്ര. അതിജീവനയാത്രക്ക് കോഴിക്കോട് ജില്ലയില്‍ പേരാമ്പ്രയില്‍ വമ്പിച്ച സ്വീകരണം നല്‍കി.

പരിപാടിയില്‍ ALL INDIA CONFADARATION OF SC/ST ജില്ലാ സെക്രട്ടറി രാജന്‍ കായണ്ണ ജാഥാ ലീഡര്‍ ശ്രീജ സുനിലിനെ പൂമാല ചാര്‍ത്തി സ്വീകരിച്ചു. ചടങ്ങില്‍ SPECIAL PROTUCTION COUNCIL (SRPC)യുടെ സംഘടന നേതാക്കള്‍ അഭിവാദ്യം ചെയ്തു.

ജാഥാ രക്ഷാധികാരി എന്‍ മുരളി വയനാട്, ജാഥാ ക്യാപ്റ്റന്‍ ശ്രീജസുനില്‍ എറണാകുളം, ആക്റ്റിങ് പ്രസിഡന്റ് സനോജ് കാവില്‍, NSYF ജില്ലാ പ്രസിഡന്റ് രതീഷ് കൂരാച്ചുണ്ട്, NSYF സംസ്ഥാന കമ്മറ്റി അംഗം അനീഷ് നടുവണ്ണൂ, NSYF ജില്ലാ ജോയിന്‍ സെക്രട്ടറി അനുഷ കീഴരിയൂര്‍ എന്നിവര്‍ സംസാരിച്ചു.

കല്യാണി കീഴരിയൂര്‍, ഹരിത പേരാമ്പ്ര, ഗീത ടീച്ചര്‍ നാരായംകുളം, രാജന്‍, കൃഷ്ണന്‍ തെരുവത്ത് കടവ്, മനോജ് പൊന്‍പറ, ഷാജു ആവള, പ്രേമന്‍ ആവള, രാജേഷ് കരിമ്പപോയില്‍, സമുധായ സംഘടന നേതാക്കന്മാരായ രമേശ് നന്മണ്ട, ILP സംസ്ഥാന പ്രസിഡന്റ് സുധാകരന്‍, KKMS ശങ്കരന്‍ മടവൂര്‍, പ്രകാശന്‍ ഫാറൂക്ക,് ശൈലജ മാങ്കാവ് എന്നീ സംഘടനാ നേതാക്കന്മാര്‍ സ്വീകരണ പരിപാടിയില്‍ പങ്കെടുത്ത് അഭിവാദ്യം ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/40993/vehicle-campaign-march-there-was-a-huge-reception-in-perambra)