തെങ്ങിന്‍ ചുവട്ടില്‍ ജോണ്‍സണ്‍ സമരമാരംഭിച്ചു

തെങ്ങിന്‍ ചുവട്ടില്‍ ജോണ്‍സണ്‍ സമരമാരംഭിച്ചു
Oct 8, 2021 10:39 AM | By Perambra Admin

പെരുവണ്ണാമൂഴി : വന്യജീവി ശല്യത്തിനെതിരെ തെങ്ങിന്‍ ചുവട്ടില്‍ സമരമാരംഭിച്ച് 75% ഭിന്നശേഷിക്കാരനായ പെരുവണ്ണാമൂഴി സ്വദേശി ജോണ്‍സണ്‍. ഇന്ന് കാലത്ത് 10മണി മുതല്‍ തന്റെ കൃഷിയിടത്തിലെ തെങ്ങിന്‍ ചുവട്ടിലാണ് അധികൃതരുടെ കണ്ണുതുറപ്പിക്കുന്നതിനായുള്ള സമരം ആരംഭിച്ചത്.

സമരത്തിന് പിന്തുണയുമായി വിവിധ കര്‍ഷക നേതാക്കളും ജനപ്രതിനിധികളും എത്തിച്ചേര്‍ന്നു ജോണ്‍സന്റെ സമരം ജോണ്‍സന്‍ എന്ന വ്യക്തിയുടെ മാത്രം പ്രശ്‌നങ്ങള്‍ക്ക് മാത്രം വേണ്ടിയുള്ളതല്ല. മലയോര മേഖലയിലെ കര്‍ജകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് നേരെ കണ്ണടക്കുന്ന അധികാരികളുടെ കണ്ണ് തുറപ്പിക്കുന്നതിന് വേണ്ടിയുള്ള സമരമാണ്.

ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന ജോണ്‍സന്റെ കുടുംബത്തിന്റെ ആകെയുള്ള വരുമാന മാര്‍ഗം ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്തെ് കൃഷിയിടത്തിലെ കൃഷിയാണ്. കുടുംബത്തിനു കഴിയാനുള്ള വരുമാനം ലഭിച്ചു പോന്നിരുന്നത് കൃഷിയിടത്തില്‍ നിന്നായിരുന്നു. അഞ്ചാറു കൊല്ലമായ് കൃഷിയിടത്തില്‍ നിന്ന് ഒരു രൂപ പോലും ലഭിക്കാത്ത അവസ്ഥയിലാണിപ്പോഴെന്ന് ജോണ്‍സന്‍ പറഞ്ഞു.

45 അമ്പതോളം കായ്ഫലമുള്ള തെങ്ങുകളുണ്ട്. അതില്‍നിന്നും തേങ്ങ കിട്ടാറില്ല. കുരങ്ങ് കൂട്ടത്തോടെ വന്ന് മച്ചിങ്ങ മുതല്‍ വെള്ളയ്ക്ക വരെ പറിച്ചു കളയുന്നതിനാല്‍ തേങ്ങയോ അത്യാവശ്യത്തിന് കരിക്ക് പോലും ലഭിക്കാത്ത അവസ്ഥയാണ്. അതുപോലെ മറ്റൊരു കൃഷിയും ചെയ്യാന്‍ ആവുന്നില്ല.

വന്യജീവി ശല്യത്തിനെതിരെ വളരെ കാലമെത്രയോ പരാതികള്‍ നല്‍കിയിട്ടും കാര്യമായ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് തെങ്ങിന്‍ ചുവട്ടില്‍ സമരമിരിക്കാന്‍ അദ്ദേഹം തിരുമാനിച്ചത്.

കൃഷിയിടത്തില്‍ തനിക്കുണ്ടായ നഷ്ടം പൂര്‍ണമായും വകുപ്പില്‍ നിന്നും മുന്‍കാല പ്രാബല്യത്തോടെ തനിക്ക് നല്‍കണമെന്നും, കുരങ്ങു ശല്യം പരിഹരിക്കാന്‍ വനാതിര്‍ത്തിയിലുള്ള മര ശിഖരങ്ങള്‍ മുറിച്ച് മാറ്റണമെന്നും, കാട്ടു പന്നിയെ ക്ഷുദ്ര ജീവിയായ് പ്രഖ്യാപിക്കണമെന്നും കര്‍ഷകര്‍ പിടികൂടുന്ന കാട്ടു പന്നിയെ ലേലം ചെയ്ത് വില്‍ക്കാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യമുന്നയിച്ച് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് അദ്ദേഹം സമരമിരിക്കുന്നത്.

75% ഭിന്നശേഷിക്കാരനും ഒരുപാട് ആരോഗ്യ പ്രശ്നമുള്ള തനിക്ക് തെങ്ങിന്‍ ചുവട്ടില്‍ ഇരുന്നു ചെയ്യുന്ന ഈ സമരവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം വനംവകുപ്പിനാണെന്നും അദ്ദേഹം അറിയിച്ചു.

കര്‍ഷകനായ പി.കെ വാസു സമരം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗങ്ങളായ രാജേഷ് തറവട്ടത്ത്, ജിതേഷ് മുതുകാട്, കര്‍ഷക നേതാക്കളായ ബാബു പുതുപറമ്പില്‍, ഷാജു മുടന്താനത്ത്, സുമിന്‍ നെടുങ്ങാട്, ജോയി കണ്ണഞ്ചിറ, തോമസ് വെളിയംപുറം, മനോജ് കുബ്ലാനി, സെമിലി സുനില്‍, ബെന്നി എടത്തില്‍, ബാബു പൈകയില്‍ എന്നിവര്‍ സംസാരിച്ചു

Johnson, a native of Peruvannamuzhi, has started a 75% protest against wildlife disturbance under the coconut tree from 10 am today.

Next TV

Related Stories
കൊയിലാണ്ടിയെ ജനസാഗരമാക്കി  യൂത്ത് വിത്ത് ഷാഫി

Apr 24, 2024 07:50 PM

കൊയിലാണ്ടിയെ ജനസാഗരമാക്കി യൂത്ത് വിത്ത് ഷാഫി

'യൂത്ത് വിത്ത് ഷാഫി' പരിപാടി യുവജന സാഗരമായി മാറി. മീത്തലെക്കണ്ടി പള്ളിക്ക് സമീപത്ത് നിന്ന് ആരംഭിച്ച യുവജന റാലി കൊയിലാണ്ടി സ്റ്റേഡിയത്തിലെത്താന്‍...

Read More >>
തരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജനങ്ങളെ    ബോധവത്കരിച്ച് വിളംബരജാഥ

Apr 24, 2024 07:35 PM

തരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജനങ്ങളെ ബോധവത്കരിച്ച് വിളംബരജാഥ

ഏപ്രില്‍ 26 ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജനങ്ങളെ ബോധവത്കരിച്ച് വെള്ളിയൂരില്‍...

Read More >>
കെ.ടി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിന്‍ അനുശോചിച്ചു

Apr 24, 2024 04:13 PM

കെ.ടി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിന്‍ അനുശോചിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കാലൂക്കാവ് പാമ്പൂരി കരുവാന്‍ ഭഗവതി ക്ഷേത്രത്തിലെ അന്തിതിരി കര്‍മ്മിയുമായ...

Read More >>
കെ.കെ ശൈലജക്കെതിരായി നടത്തിയ അധിക്ഷേപങ്ങള്‍ പിന്‍വലിച്ചു മാപ്പു പറയണമെന്ന് എല്‍ഡിഎഫ്

Apr 24, 2024 03:30 PM

കെ.കെ ശൈലജക്കെതിരായി നടത്തിയ അധിക്ഷേപങ്ങള്‍ പിന്‍വലിച്ചു മാപ്പു പറയണമെന്ന് എല്‍ഡിഎഫ്

വടകര ലോകസഭ മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ഥി കെ.കെ ശൈലജക്കെതിരായി നടത്തിയ വ്യക്തഹത്യപരമായ...

Read More >>
പേരാമ്പ്രയില്‍ എരവട്ടൂരില്‍ സ്‌ഫോടനം

Apr 24, 2024 10:39 AM

പേരാമ്പ്രയില്‍ എരവട്ടൂരില്‍ സ്‌ഫോടനം

പേരാമ്പ്ര എരവട്ടൂര്‍ പാറപ്പുറത്ത് ഇന്നലെ രാത്രി...

Read More >>
പ്രഫുല്‍ കൃഷ്ണന് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ സ്വീകരണം നല്‍കി

Apr 23, 2024 04:51 PM

പ്രഫുല്‍ കൃഷ്ണന് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ സ്വീകരണം നല്‍കി

വടകര ലോകസഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.ആര്‍ പ്രഫുല്‍ കൃഷ്ണന് പേരാമ്പ്ര...

Read More >>
Top Stories










GCC News