---
title: "എരവട്ടൂരില്‍ വീട് കുത്തി തുറന്ന് വന്‍ മോഷണം: അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ് "
english_title: "Home burglary in Eravatur: Police intensify probe"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/41004/home-burglary-in-eravatur-police-intensify-probe"
published_at: "2022-05-05T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6273ef4fab264_0000 ATTACH  copy copy.jpg"
keywords: []
---

# എരവട്ടൂരില്‍ വീട് കുത്തി തുറന്ന് വന്‍ മോഷണം: അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ് 

> **Lead Summary:** **പേരാമ്പ്ര: **എരവട്ടൂരില്‍ വീട് കുത്തി തുറന്ന് 10 പവന്‍ സ്വര്‍ണവും രണ്ടര ലക്ഷം രൂപയും കവര്‍ന്നു. കുറ്റ്യാടി ഡെക്കോ ഫര്‍ണീച്ചര്‍ മാനേജിംഗ് പാര്‍ട്‌നര്‍ അണിയേരിപ്പൊയില്‍ താമസിക്കും കീഴന മീത്തല്‍ സമീറിന്റെ വീട്ടില്‍ ആണ് ചൊവ്വാഴ്ച രാത്രി മോഷണം നടന്നത്.

## Article Content

**പേരാമ്പ്ര: **എരവട്ടൂരില്‍ വീട് കുത്തി തുറന്ന് 10 പവന്‍ സ്വര്‍ണവും രണ്ടര ലക്ഷം രൂപയും കവര്‍ന്നു. കുറ്റ്യാടി ഡെക്കോ ഫര്‍ണീച്ചര്‍ മാനേജിംഗ് പാര്‍ട്‌നര്‍ അണിയേരിപ്പൊയില്‍ താമസിക്കും കീഴന മീത്തല്‍ സമീറിന്റെ വീട്ടില്‍ ആണ് ചൊവ്വാഴ്ച രാത്രി മോഷണം നടന്നത്.

പെരുന്നാള്‍ ദിവസമായതിനാല്‍ വീട്ടുകാര്‍ ബന്ധുവീട്ടില്‍ താമസിക്കാന്‍ പോയതായിരുന്നു. വീടിന്റെ മുകള്‍ നിലയിലെ വാതില്‍ കുത്തിത്തുറന്നാണ് കള്ളന്‍ അകത്ത് കടന്നത്.

മുന്നിലെയും പിന്നിലെയും വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് കുത്തിതുറക്കാന്‍ ശ്രമിച്ച പാടുകളുണ്ട്. പേരാമ്പ്ര എസ്.ഐ ഹബീബുളളയുടെ നേതൃത്വത്തില്‍ പൊലീസ് സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണം തുടങ്ങി.

ഫിംഗര്‍ വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാര്‍ഡ് എന്നിവര്‍ പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/41004/home-burglary-in-eravatur-police-intensify-probe)