---
title: "പൊതുവിദ്യാഭ്യാസം ജനങ്ങള്‍ ഏറ്റെടുക്കണം: മന്ത്രി വി.ശിവന്‍കുട്ടി "
english_title: "People should take over public education: Minister V Sivankutty"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/41022/people-should-take-over-public-education-minister-v-sivankutty"
published_at: "2022-05-05T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627408ccb76ad_0000 ATTACH  copy copy.jpg"
keywords: []
---

# പൊതുവിദ്യാഭ്യാസം ജനങ്ങള്‍ ഏറ്റെടുക്കണം: മന്ത്രി വി.ശിവന്‍കുട്ടി 

> **Lead Summary:** **പേരാമ്പ്ര:** പൊതുവിദ്യാഭ്യാസം നാട്ടിലെ ജനങ്ങളൊന്നാകെ ഏറ്റെടുക്കുന്ന രീതിയുണ്ടാകണമെന്നാണ് സര്‍ക്കാര്‍ കാഴ്ചപ്പാടെന്ന് പൊതുവിദ്യഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ക്ലാസ് മുറികളെല്ലാം ആധുനികമായി സജ്ജമാക്കണമെന്നും മന്ത്രി പറഞ്ഞു.

## Article Content

**പേരാമ്പ്ര:** പൊതുവിദ്യാഭ്യാസം നാട്ടിലെ ജനങ്ങളൊന്നാകെ ഏറ്റെടുക്കുന്ന രീതിയുണ്ടാകണമെന്നാണ് സര്‍ക്കാര്‍ കാഴ്ചപ്പാടെന്ന് പൊതുവിദ്യഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ക്ലാസ് മുറികളെല്ലാം ആധുനികമായി സജ്ജമാക്കണമെന്നും മന്ത്രി പറഞ്ഞു.

ചെറുവണ്ണൂര്‍ ഗവ.ഹൈസ്‌കൂളിന്റെ പുതിയ കെട്ടിട ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷനായി. കെ.മുരളീധരന്‍ എം.പി. മുഖ്യാതിഥിയായി.

പുതുതായി വാങ്ങിയ സ്ഥലത്തിന്റെ രേഖ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ എന്‍.എം.വിമലയില്‍ നിന്ന് വടകര ഡി.ഇ.ഒ. സി.കെ.വാസു ഏറ്റുവാങ്ങി.

വിരമിക്കുന്ന പ്രധാനാധ്യാപകന്‍ ടി.പി.പ്രകാശന് മന്ത്രി ഉപഹാരം നല്‍കി. ഉന്നത വിജയികള്‍ക്ക് ജില്ലാ പഞ്ചായത്തംഗം വി.പി.ദുല്‍ഖിഫില്‍ ഉപഹാരം സമ്മാനിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പി.ഡബ്ല്യൂ.ഡി. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ കെ.കെ.ബിജീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി.പ്രവിത, കെ.പി.ബിജു, ശ്രീഷ ഗണേഷ്, എ.ബാലകൃഷ്ണന്‍, എ.കെ.ഉമ്മര്‍, സി.എച്ച്.സനൂപ്, എം.കുഞ്ഞമ്മദ്, വി.ബി.രാജേഷ്, പി.കെ.മൊയ്തീന്‍, ആര്‍.ശശി, എന്‍.കെ.വത്സന്‍, പി.കെ.എം.ബാലകൃഷ്ണന്‍, കെ.പി.അഷറഫ്, എന്‍.പി.അശോകന്‍, കെ.അനുനന്ദ, സ്റ്റാഫ് സെക്രട്ടറി എന്‍.കെ.പ്രേമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഘോഷയാത്ര, കലാപരിപാടികള്‍, ഗണിത അധ്യാപക സംഗമം, ക്വിസ് മത്സരം എന്നിവയും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/41022/people-should-take-over-public-education-minister-v-sivankutty)