---
title: "ഓള്‍ കേരള മാര്‍ബിള്‍സ് ആന്റ് ടൈല്‍സ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര മണ്ഡലം സമ്മേളനം "
english_title: "All Kerala Marbles and Tiles Workers Association Perambra Constituency Conference"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/41119/all-kerala-marbles-and-tiles-workers-association-perambra-constituency-conference"
published_at: "2022-05-06T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6274df6d5ac0d_PBA1.JPG"
keywords: []
---

# ഓള്‍ കേരള മാര്‍ബിള്‍സ് ആന്റ് ടൈല്‍സ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര മണ്ഡലം സമ്മേളനം 

> **Lead Summary:** **പേരാമ്പ്ര **: ഓള്‍ കേരള മാര്‍ബിള്‍സ് ആന്റ് ടൈല്‍സ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര മണ്ഡലം സമ്മേളനം നടത്തി.

## Article Content

**പേരാമ്പ്ര **: ഓള്‍ കേരള മാര്‍ബിള്‍സ് ആന്റ് ടൈല്‍സ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര മണ്ഡലം സമ്മേളനം നടത്തി.

കാര്‍ത്തിക ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.

കുഞ്ഞിമൊയ്തി കൂത്താളി അധ്യക്ഷത വഹിച്ചു. ഓള്‍ കേരള മാര്‍ബിള്‍സ് ആന്റ് ടൈല്‍സ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാജി മണിയൂര്‍ സംഘടനാ അവലോകനം നടത്തി.

എം.സി. വിജേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സജീവന്‍ കല്ലേരി, ജില്ലാ സെക്രട്ടറി സുരേന്ദ്രന്‍ മണിയൂര്‍ എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി വിജേഷ് പേരാമ്പ്ര പ്രസിഡന്റ്, സദാനന്ദന്‍ മേപ്പയ്യൂര്‍ സെക്രട്ടറി, റോബര്‍ട്ട് പേരാമ്പ്ര ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/41119/all-kerala-marbles-and-tiles-workers-association-perambra-constituency-conference)