---
title: "വി.പി ബാലന്റെ ചരമവാര്‍ഷികം ആചരിച്ചു "
english_title: "VP Balan's death anniversary celebrated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/41129/vp-balans-death-anniversary-celebrated"
published_at: "2022-05-06T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6274e8cd4e8a1_VPBALAN.jpg"
keywords: []
---

# വി.പി ബാലന്റെ ചരമവാര്‍ഷികം ആചരിച്ചു 

> **Lead Summary:** **പേരാമ്പ്ര** : കോണ്‍ഗ്രസ് നേതാവും പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ വി.പി. ബാലന്റെ പതിനേഴാം ചരമവാര്‍ഷികം ആചരിച്ചു.

## Article Content

**പേരാമ്പ്ര** : കോണ്‍ഗ്രസ് നേതാവും പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ വി.പി. ബാലന്റെ പതിനേഴാം ചരമവാര്‍ഷികം ആചരിച്ചു.

കാലത്ത് വീട്ടുവളപ്പിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണയോഗവും നടന്നു.

അനുസ്മരണ യോഗം ഡി സി സി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് പി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. രാഗേഷ്, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ ഷാജു പൊന്‍പറ, ഇ.പി. മുഹമ്മദ്, ഗ്രാമ പഞ്ചായത്ത് അംഗം അര്‍ജുന്‍ കറ്റയാട്ട്, ആര്‍.പി. രവീന്ദ്രന്‍, രമേശന്‍ മഠത്തില്‍, വി.പി. പ്രമോദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/41129/vp-balans-death-anniversary-celebrated)