---
title: "കടിയങ്ങാട് സിപിഎം പ്രാദേശിക നേതാവും കുടുംബവും കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു "
english_title: "Katiyangad CPM local leader and his family joined the Congress"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/41215/katiyangad-cpm-local-leader-and-his-family-joined-the-congress"
published_at: "2022-05-06T23:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62755de939e1f_0000 ATTACH  copy copy.jpg"
keywords: []
---

# കടിയങ്ങാട് സിപിഎം പ്രാദേശിക നേതാവും കുടുംബവും കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു 

> **Lead Summary:** **പേരാമ്പ്ര: **സിപിഎം പ്രാദേശിക നേതാവും കുടുംബവും രാജിവെച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 6 വര്‍ഷമായി സിപിഎം കടിയങ്ങാട് ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന തന്തമലയില്‍ ബാലകൃഷ്ണന്‍, ഭാര്യ രാധ, മകള്‍ കിഴക്കേ വളപ്പില്‍ രാഗി ബിജു എന്നിവരാണ് സിപിഐഎമ്മില്‍ നിന്ന് രാജിവെച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗത്വമെടുത്തത്.

## Article Content

**പേരാമ്പ്ര: **സിപിഎം പ്രാദേശിക നേതാവും കുടുംബവും രാജിവെച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 6 വര്‍ഷമായി സിപിഎം കടിയങ്ങാട് ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന തന്തമലയില്‍ ബാലകൃഷ്ണന്‍, ഭാര്യ രാധ, മകള്‍ കിഴക്കേ വളപ്പില്‍ രാഗി ബിജു എന്നിവരാണ് സിപിഐഎമ്മില്‍ നിന്ന് രാജിവെച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗത്വമെടുത്തത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി രാഘവന്‍ പതാക കൈമാറി സ്വീകരിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇ.ടി സരീഷ് അധ്യക്ഷത വഹിച്ചു.

ഇ.വി ശങ്കരന്‍, എന്‍ ജയശീലന്‍, എസ് സുനന്ദ്, വിനോദന്‍ കല്ലൂര്‍, തറവട്ടത്ത് അബ്ദുല്ല, വിജയന്‍ കല്ലൂര്‍, ഈര്‍പനടക്കല്‍ ബാബു, വലിയപറമ്പില്‍ നാണു, വിജേഷ് ചാത്തോത്ത്, സുമിത് ഇ.എന്‍, പുത്തന്‍പുരയില്‍ സുരേഷ്, ജിഷ്ണു കടിയങ്ങാട്, ബാബു ചാമക്കാലയില്‍, വിപിന്‍ പി, സവിത സുരേഷ്, ജിജി ചന്ദ്രന്‍, ശ്യാം കല്ലൂര്‍, ഷിബു മാലോലക്കണ്ടി, പുത്തന്‍പുരയില്‍ നാരായണന്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/41215/katiyangad-cpm-local-leader-and-his-family-joined-the-congress)