---
title: "പേരാമ്പ്ര സ്വദേശി കെ.പി സജീവനെ തേടി നൈജീരയന്‍ സര്‍വ്വകലാശാലയുടെ അംഗീകാരം "
english_title: "Nigerian University approves KP Sajeevan from Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/41384/nigerian-university-approves-kp-sajeevan-from-perambra"
published_at: "2022-05-07T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627691a6afe63_0000 ATTACH NEW copy copy.JPG"
keywords: []
---

# പേരാമ്പ്ര സ്വദേശി കെ.പി സജീവനെ തേടി നൈജീരയന്‍ സര്‍വ്വകലാശാലയുടെ അംഗീകാരം 

> **Lead Summary:** ** പേരാമ്പ്ര**: നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയ നാടക പ്രവര്‍ത്തകന്‍ പേരാമ്പ്ര സ്വദേശി കെ.പി സജീവന്റെ കളിമുറ്റം നാടക തെറാപ്പിക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം.

## Article Content

** പേരാമ്പ്ര**: നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയ നാടക പ്രവര്‍ത്തകന്‍ പേരാമ്പ്ര സ്വദേശി കെ.പി സജീവന്റെ കളിമുറ്റം നാടക തെറാപ്പിക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം.

നൈജീരിയലെ അബാര്‍ക്ക സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് നാടകഗവേഷണ ഗ്രന്ഥത്തില്‍ നാടകതെറാപ്പി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നേരത്തെ റോമിലെ സലേഷ്യന്‍ സര്‍വ്വകലാശാല സജീവന്റെ നാടകം പഠന ഗ്രന്ഥമായി ഉള്‍പ്പെടുത്തിയിരുന്നു.

ഏഷ്യാ ബുക്‌സ് ഓഫ് റിക്കാര്‍ഡ്, വേള്‍ഡ് ഡ്രാമാബുക്‌സ് റിക്കാര്‍ഡ്, ഗിന്നസ്സ് അധികൃതരുടെ അഭിനന്ദനം, അമേരിക്കന്‍ തിയേറ്ററിന്റെ അംഗീകാരം, സംസ്ഥാന സര്‍ക്കാരിന്റെ സ്പഷ്യല്‍ ജൂറി പുരസ്‌ക്കാരം, ദല്പി ജനസംസ്‌കൃതി പുരസ്‌ക്കാരം, മഹാരാഷ്ട്ര പുനൈ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/41384/nigerian-university-approves-kp-sajeevan-from-perambra)