---
title: "കോട്ടൂര്‍ എ.യു.പി സ്‌കൂളില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് നാളെ"
english_title: "Mega medical camp tomorrow at Kottur AUP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/41392/mega-medical-camp-tomorrow-at-kottur-aup-school"
published_at: "2022-05-07T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62769bc0e1328_0000 ATTACH  copy copy.jpg"
keywords: []
---

# കോട്ടൂര്‍ എ.യു.പി സ്‌കൂളില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് നാളെ

> **Lead Summary:** ** കൂട്ടാലിട :** നവജീവന്‍ എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് കോഴിക്കോട് മെയ്ത്ര ആശുപത്രിയുമായി സഹകരിച്ച് ഞായറാഴ്ച കോട്ടൂര്‍ എ.യു.പി സ്‌കൂളില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും നടത്തുന്നു.

## Article Content

** കൂട്ടാലിട :** നവജീവന്‍ എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് കോഴിക്കോട് മെയ്ത്ര ആശുപത്രിയുമായി സഹകരിച്ച് ഞായറാഴ്ച കോട്ടൂര്‍ എ.യു.പി സ്‌കൂളില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും നടത്തുന്നു.

ഓര്‍ത്തോ, യൂറോ, ജനറല്‍ മെഡിസിന്‍ വിഭാഗങ്ങളിലാണ് പരിശോധന. കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

സമാപന സമ്മേളനം ഡോ: എ. എം. ശങ്കരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. പ്രതിഭകള്‍ക്കുള്ള അനുമോദനവും ചടങ്ങില്‍ നടക്കും.

മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് 9061406268(ഓര്‍ത്തോ ) 9562237395 ( യൂറോ) 6282997264( ജനറല്‍ മെഡിസിന്‍ ) ഈ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യാം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/41392/mega-medical-camp-tomorrow-at-kottur-aup-school)