---
title: "29 വര്‍ഷത്തെ സേവനത്തിന് വിരാമം: എ വത്സലയ്ക്ക് സ്‌നേഹാദരത്തോടെ യാത്രയയപ്പ് "
english_title: "Retirement after 29 years of service: Farewell to A. Valsala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/41395/retirement-after-29-years-of-service-farewell-to-a-valsala"
published_at: "2022-05-07T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6276a343d98e6_0000 ATTACH  copy copy.jpg"
keywords: []
---

# 29 വര്‍ഷത്തെ സേവനത്തിന് വിരാമം: എ വത്സലയ്ക്ക് സ്‌നേഹാദരത്തോടെ യാത്രയയപ്പ് 

> **Lead Summary:** **
**

## Article Content

**
**

**കോട്ടൂര്‍: **29 വര്‍ഷത്തെ സേവനത്തിന് ശേഷം പെരവച്ചേരി അംഗന്‍വാടിയില്‍ നിന്ന് ഹെല്‍പ്പറായി വിരമിച്ച എ വത്സലയ്ക്ക് പൂര്‍വ്വവിദ്യാര്‍ത്ഥികളും നാട്ടുകാരും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി.

യാത്രയപ്പ് സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ അനിത ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ.പി മനോഹരന്‍ അദ്ധ്യക്ഷനായി.

വിരമിക്കുന്ന എ വല്‍സലയ്ക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിലാസിനി ഉപഹാരം നല്‍കി.

പി .ഗീത, ടി.കെ .ലക്ഷ്മി, ഇ.അബ്ദുറഹിമാന്‍, യു.ടി ബേബി, എ വല്‍സല, ഉമേഷ് നടുവത്ത്, എ .രാജന്‍, ഇ .ഗോപിനാഥന്‍, വി.കെ ഇസ്മയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/41395/retirement-after-29-years-of-service-farewell-to-a-valsala)