---
title: "മരുതേരിയിലെ വീടിനു നേരെ കല്ലേറ്: പ്രതിഷേധ പ്രകടനവുമായി കോണ്‍ഗ്രസ് "
english_title: "Stones hurled at house in Maruteri: Congress protests"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/41514/stones-hurled-at-house-in-maruteri-congress-protests"
published_at: "2022-05-08T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6277c25e1c4c1_0000 ATTACH  copy copy.jpg"
keywords: []
---

# മരുതേരിയിലെ വീടിനു നേരെ കല്ലേറ്: പ്രതിഷേധ പ്രകടനവുമായി കോണ്‍ഗ്രസ് 

> **Lead Summary:** **പേരാമ്പ്ര: **മരുതേരി ഊടുവഴിമാവില കണ്ടി ഷബീറിന്റെ വീടിനു നേരെ നടന്ന കല്ലേറില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഊടുവഴിയില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും നടന്നു.

## Article Content

**പേരാമ്പ്ര: **മരുതേരി ഊടുവഴിമാവില കണ്ടി ഷബീറിന്റെ വീടിനു നേരെ നടന്ന കല്ലേറില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഊടുവഴിയില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും നടന്നു.

കെപിസിസി ജനറല്‍ സെക്രട്ടറി പി.എം നിയാസ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എം പ്രകാശന്‍ അധ്യക്ഷനായി.

കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാട്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ രാഗേഷ്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ രാജന്‍ മരുതേരി, മുനീര്‍ എരവത്ത്, കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി അര്‍ജുന്‍ കറ്റയാട്ട്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മധു കൃഷ്ണന്‍, പി.എസ് സുനില്‍കുമാര്‍, രജീഷ്, പി.കെ അജീഷ്, വി.വി ദിനേശന്‍, റഫീക്ക് കല്ലേത്ത്, അബ്ദുള്ള വാളൂര്‍, കെ.സുമതി, റഷീദ് ചെക്കേലത്ത് എന്നിവര്‍ സംസാരിച്ചു.

ടി.പി ഷാജുദ്ദീന്‍ സ്വാഗതവും രമേശന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/41514/stones-hurled-at-house-in-maruteri-congress-protests)