---
title: "അര്‍ഹതയുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും പട്ടയം നല്‍കണം: സിപിഐ "
english_title: "All eligible families should be given a title: CPI"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/41519/all-eligible-families-should-be-given-a-title-cpi"
published_at: "2022-05-08T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6277c5a748d1b_0000 ATTACH NEW copy copy.JPG"
keywords: []
---

# അര്‍ഹതയുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും പട്ടയം നല്‍കണം: സിപിഐ 

> **Lead Summary:** ** പേരാമ്പ്ര:** ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ചവറംമൂഴി ജാനകിക്കാട് ഭാഗങ്ങളിലെ പട്ടയമില്ലാത്ത ഭൂമിയില്‍ താമസിക്കുന്ന മുഴുവന്‍ അര്‍ഹതയുള്ള കുടുംബങ്ങള്‍ക്കും പട്ടയം നല്‍കണമെന്ന് സി.പി.ഐ ചങ്ങരോത്ത് ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

** പേരാമ്പ്ര:** ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ചവറംമൂഴി ജാനകിക്കാട് ഭാഗങ്ങളിലെ പട്ടയമില്ലാത്ത ഭൂമിയില്‍ താമസിക്കുന്ന മുഴുവന്‍ അര്‍ഹതയുള്ള കുടുംബങ്ങള്‍ക്കും പട്ടയം നല്‍കണമെന്ന് സി.പി.ഐ ചങ്ങരോത്ത് ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു.

കടിയങ്ങാട് പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സക്ക് സൗകര്യം ഏര്‍പ്പെടുത്തണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

സി.പി ശ്രീധരവാര്യര്‍ പതാക ഉയര്‍ത്തി. ഒ.ടി. രാജന്‍, കെ.കെ.ഭാസ്‌കരന്‍, ടി. ഭാരതി എന്നിവരടങ്ങിയ സ്റ്റിയറിംഗ് കമ്മറ്റിയും വി.എം സമീഷ്. ഈ.സി. ശാന്ത, ഉണ്ണി പാലേരി എന്നിവര്‍ പ്രസീഡിയവും സമ്മേളന പരിപാടികള്‍ നിയന്ത്രിച്ചു.

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍.ശശി, മണ്ഡലം സെക്രട്ടറി യൂസഫ് കോറോത്ത്, ടി ശിവദാസന്‍, പി.കെ സുരേഷ് എന്നിവര്‍ അഭിവാദ്യം ചെയ്തു. ഏ.കെ.രഞ്ജിത്, കെ.എം.സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

എം.എം.എം.എസ്സ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ ബ്രാഞ്ചംഗം വി.രമേശന്റെ മകന്‍ യദുകൃഷ്ണക്ക് സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍.ശശി മൊമന്റോ നല്‍കി ആദരിച്ചു.

ലോക്കല്‍ സെക്രട്ടറിയാായി കെ.പി ബാലകൃഷ്ണനെയും അസിസ്റ്റന്റ് സെക്രട്ടറിയായി കെ.എം സുനില്‍ കുമാറിനെയും 9 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/41519/all-eligible-families-should-be-given-a-title-cpi)